Latest News

ബസിടിച്ച് ബൈക്ക് യാത്രികരായ നവവരനും സഹോദരപുത്രിയും മരിച്ചു

ഇരിട്ടി: കീഴൂരില്‍ ബൈക്കില്‍ ബസിടിച്ച് നവവരനും സഹോദരപുത്രിയും മരിച്ചു. പുന്നാട് പാറകണ്ടം ഷഫീന മന്‍സിലില്‍ അസീസിന്റെ മകന്‍ സി.ഷെഫീഖ് (28), ഷെഫീഖിന്റെ സഹോദരന്‍ ചാക്കാട് ഉമ്മറിന്റെ മകള്‍ ഷഹാല (എട്ട്) എന്നിവരാണ് മരണമടഞ്ഞത്.

ശനിയാഴ്ച രാവിലെ ഏഴ് മണിയോടെയാണ് അപകടം. ഷെരീഫ് ഓടിച്ച് കെ.എല്‍. 58 ബി 9169 ഭഗവതി ബസിടിക്കുകയായിരുന്നു. രണ്ടുപേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മദ്രസയില്‍ മൂന്നാംക്ലാസില്‍ പഠിക്കുന്ന ഷഹാലയെ ബൈക്കില്‍ മദ്രസയിലേക്ക് കൊണ്ടുപോവുകയായിരുന്നു ഷെഫീക്ക്. രണ്ടു വര്‍ഷം മുമ്പ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ ഷെഫീഖ് കോഴിക്കോട് ഒരു സ്വകാര്യ സ്ഥാപനത്തില്‍ സെയില്‍സ്മാനായി ജോലി ചെയ്തു വരികയായിരുന്നു. മിനിഞ്ഞാന്നാണ് ഷെഫീഖിന്റെ കാനത്ത് നടന്നത്. അലീമയാണ് മാതാവ്. ഉമ്മറിനെ കൂടാതെ മിുസ്തഫ, ഇബ്രാഹിം, അബ്ദുറഹ്മാന്‍, ഷെഫീന, പരേതനായ മുനീര്‍ സഹോദരങ്ങള്‍.

പുന്നാട് അയ്യന്‍കാവ് പബ്ലിക് സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഷഹാല. മാതാവ് ഷഹാദ, ഏക സഹോദരി ഷഹാന ഫാത്തിമ.

Keywords: Kannur, Accident, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.