Latest News

മണല്‍മാഫിയകള്‍ യുവാവിനെ വെട്ടി പരിക്കേല്പിച്ചു

തിരുവനന്തപുരം: മണല്‍ വാരുന്ന വിവരം പൊലീസിനെ അറിയിച്ചെന്ന ധാരണയില്‍ മണല്‍മാഫിയകള്‍ യുവാവിനെ വെട്ടി പരിക്കേല്പിച്ചു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ചിറയിന്‍കീഴ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിറയിന്‍കീഴ് തോട്ടവാരം വലിയ ഏല വയലില്‍ വീട്ടില്‍ ജയേഷിനെയാണ് (30) മണല്‍മാഫിയാ സംഘമായ ശരത്തും ശ്യാംകുമാറും അടങ്ങുന്ന സംഘം വെട്ടി പരിക്കേല്പിച്ചത്.

തിങ്കളാഴ്ച രാവിലെ എട്ടരയോടെ സ്രാവിയില്‍ മുക്ക് എരുമക്കാവ് ജംഗ്ഷനില്‍ വച്ചായിരുന്നു ആക്രമണം. ബൈക്കുകളിലെത്തിയ പത്തോളം വരുന്ന സംഘമാണ് ജയേഷിനെ തടഞ്ഞുനിര്‍ത്തി കഴുത്തിലും കൈയിലും വെട്ടിയത്. കമ്പിപ്പാര കൊണ്ട് അടിക്കുകയും ചെയ്തു. ആദ്യം മൊബൈല്‍ ഫോണ്‍ വാങ്ങി പരിശോധിച്ച ശേഷമായിരുന്നു ആക്രമണം. മൊബൈലില്‍ പൊലീസിനെ വിളിച്ചതായി കണ്ടെത്തിയില്ലെങ്കിലും ആക്രമിക്കുകയായിരുന്നു.


Keywords: Thiruvananthapuram, Police, Case, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.