Latest News

പര്‍ദ്ദ ധരിച്ചെത്തിയ സ്ത്രീ ബസ് ഡ്രൈവറെ ആക്രമിച്ചു

ആലക്കോട്: രാത്രി പര്‍ദ്ദ ധരിച്ചെത്തിയ സ്ത്രീ ഡ്രൈവറെ ആക്രമിച്ചു. കഴിഞ്ഞ ദിവസം രാത്രി ഉദയഗിരി ലഡാക്കിലാണ് സംഭവം. നെല്ലിപ്പാറ സ്വദേശിനിയായ സ്ത്രീയുടെ ആക്രമത്തില്‍ ലഡാക്കില്‍ താമസിക്കുന്ന സ്വകാര്യ ബസ് ഡ്രൈവറുടെ കണ്ണിനാണ് പരിക്കേറ്റത്.

മുസ്ലിംമതത്തില്‍ അല്ലാത്ത സ്ത്രീ തന്നെ തിരിച്ചറിയാതിരിക്കാനാണ് പര്‍ദ്ദ വേഷം ധരിച്ചിരുന്നത്. ഓട്ടോയിലാണ് ലഡാക്കിലെത്തിയിരുന്നത്. രാത്രി പത്തരയോടെയായിരുന്നു സംഭവം. റോഡിന് സമീപം ഫോണ്‍ ചെയ്ത് നില്‍ക്കുകയായിരുന്ന ഡ്രൈവറെ കോണ്‍ക്രീറ്റ് നിറച്ചുള്ള പൈപ്പുകൊണ്ടാണ് അക്രമിച്ചത്. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് സ്ത്രീയെ പിടികൂടിയപ്പോഴാണ് പര്‍ദ്ദ വേഷത്തില്‍ വന്നയാളെ തിരിച്ചറിഞ്ഞത്.

ഡ്രൈവറും സ്ത്രീയും തമ്മിലുള്ള ചില ഇടപാടുകളെ ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. സംഭവമറിഞ്ഞ് ആലക്കോട് പോലീസ് സ്ഥലത്തെത്തി സ്ത്രീയെ കസ്റ്റഡിയിലെടുത്തുവെങ്കിലും ഡ്രൈവര്‍ രേഖാമൂലം പരാതി നല്‍കാതിരുന്നതിനാല്‍ കേസെടുത്തില്ല.


Keywords: Kannur, Attack, Police, Kerala news, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.