Latest News

നാസ് മുഹമ്മദ് ഒടുവില്‍ മരണത്തിന് കീഴടങ്ങി

പടന്നക്കാട് : [www.malabarflash.com] ഒടുവില്‍ നാട്ടുകാരെയും വീട്ടുകാരെയും ഒരുപോലെ കണ്ണീരണിയിപ്പിച്ച് നാസ് മുഹമ്മദ് മരണത്തിന് കീഴടങ്ങി.

അര്‍ബുദ രോഗം ബാധിച്ച് അഞ്ച് മാസത്തോളമായി വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്ന കുവൈത്തില്‍ ജോലിയുള്ള കടിഞ്ഞിമൂലയിലെ എന്‍ കെ മുനീറിന്റെയും നീലേശ്വരം മുസ്‌ലിം ജമാഅത്ത് പ്രസിഡണ്ട് ഹംസയുടെ മകള്‍ റഹീനയുടെയും മകനായ നാസ് മുഹമ്മദ് എന്ന ഏഴ് വയസ്സുകാരനെ വെളളിയാഴ് ച രാവിലെയാണ് മരണം തട്ടിയെടുത്തത്. 

വ്യാഴാഴ്ച രാത്രി രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് നാസ് മുഹമ്മദിനെ നീലേശ്വരം തേജസ്വിനി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സക്കിടയില്‍ വെളളിയാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു. 

പള്ളിക്കര ഐഡിയല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് നാസ്. സഹോദരങ്ങള്‍: റുസിന്‍ മുഹമ്മദ് , സഫിയത്ത്.
പൊന്നുമോന്റെ മരണ വിവരമറിഞ്ഞ് ബാപ്പ മുനീര്‍ കുവൈത്തില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.

Keywords: Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.