കരിപ്പൂര്‍: [www.malabarflash.com] യന്ത്രത്തകരാര്‍മൂലം യാത്ര മുടങ്ങിയ എയര്‍ ഇന്ത്യയുടെ കോഴിക്കോട്- റിയാദ് വിമാനത്തിലെ യാത്രക്കാരെ 24 മണിക്കൂറിനുശേഷം ശനിയാഴ്ച പുലര്‍ച്ചെ റിയാദിലേക്കു കൊണ്ടുപോയി. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നിനു പോകേണ്ടിയിരുന്ന വിമാനത്തിലെ യാത്രക്കാരെയാണ് ശനിയാഴ്ച മറ്റൊരു വിമാനത്തില്‍ കൊണ്ടുപോയത്.
വെള്ളിയാഴ്ച രാത്രി 12 മുതല്‍ കാത്തുനിന്ന 340 പേരുടെ യാത്രയാണ് യന്ത്രത്തകരാറിനെത്തുടര്‍ന്ന് മുടങ്ങിയത്. 30 പേര്‍ യാത്ര റദ്ദാക്കുകയോ മറ്റു വിമാനങ്ങളില്‍ പോകുകയോ ചെയ്തു. 310 യാത്രക്കാരുമായാണ് ശനിയാഴ്ച പുലര്‍ച്ചെ മുംബൈയില്‍നിന്നെത്തിയ മറ്റൊരു വിമാനം റിയാദിലേക്കു പുറപ്പെട്ടത്.