Latest News

ഖത്തര്‍ പരിസ്ഥിതി മന്ത്രാലയത്തിന്റെ അവാര്‍ഡ് ചെമ്മനാട് സ്വദേശിക്ക്

കാസര്‍കോട്: ഏറ്റവും നല്ല പ്രവര്‍ത്തനത്തിന് ഖത്തര്‍ പരിസ്ഥിതി മന്ത്രാലയത്തിന്റെ അവാര്‍ഡ് മലയാളിയായ ജെ.എസ്. ജാബിര്‍ ചെമ്മനാടിന് ലഭിച്ചു. ഒരു മലയാളിക്ക് ലഭിക്കുന്ന ആദ്യത്തെ അവാര്‍ഡാണിത്. 

ഖത്തര്‍ നിവാസികള്‍ മാത്രം പങ്കെടുത്ത ചടങ്ങില്‍ ഖത്തര്‍ പരിസ്ഥിതി മന്ത്രി അഹമ്മദ് ആമിദ് അല്‍ ഉവൈദിയില്‍നിന്ന് ജാബിര്‍ സര്‍ട്ടിഫിക്കറ്റും മൊമന്റോയും ഏറ്റുവാങ്ങി.
ചെമ്മനാട് പ്രദേശത്ത് ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന മാഫ്ജാക്കേഴ്‌സ് സ്‌പോര്‍ട്ടിംഗ് ഖത്തര്‍ കമ്മിറ്റിയുടെ പ്രസിഡണ്ടാണ് ജാബിര്‍. ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിഅസോസിയേഷന്‍ ജനറല്‍ സെക്രട്ടറി, എം.എസ്.എഫ്. ചെമ്മനാട് ശാഖാകമ്മിറ്റി പ്രസിഡണ്ട്, എം.എസ്.എഫ്. കാസര്‍കോട് ഗവ. കോളജ് യൂണിറ്റ് കമ്മിറ്റി ഭാരവാഹി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
ചെമ്മനാട് ജമാഅത്ത് കമ്മിറ്റി മുന്‍ ജനറല്‍ സെക്രട്ടറിയും ചെമ്മനാട് പഞ്ചായത്ത് ഒന്നാം വാര്‍ഡ് മുസ്‌ലിം ലീഗ് പ്രസിഡണ്ടുമായ കെ.ടി.എ.ജമാലിന്റെ മകനാണ് ജാബിര്‍.

Keywords:  Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.