കണ്ണൂര്‍: ലൈംഗിക പീഢനത്തിനിരയായ 15 കാരി സ്‌ക്കൂളില്‍ കുഴഞ്ഞുവീണു. ഇതേ തുടര്‍ന്ന് പെണ്‍കുട്ടിയെ സ്‌ക്കൂള്‍ അധികൃതര്‍ ആശുപത്രിയിലെത്തിച്ച് പരിശോധനയ്ക്ക് വിധേയയാക്കിയതോടെ ഗര്‍ഭിണിയാണെന്ന് തെളിഞ്ഞു.
മട്ടന്നൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു സ്‌ക്കൂളില്‍ പത്താംതരത്തില്‍ പഠിക്കുന്ന പെണ്‍കുട്ടിയാണ് ബലാല്‍സംഗത്തിനിരയായത്. കഴിഞ്ഞ ദിവസം പെണ്‍കുട്ടി സ്‌ക്കൂളില്‍ തലചുറ്റി വീഴുകായിരുന്നു.
ആശുപത്രിയില്‍ നടത്തിയ വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് തെളിഞ്ഞതോടെ ഡോക്ടര്‍മാര്‍ കാര്യമന്വേഷിച്ചപ്പോഴാണ് താന്‍ നിരവധി തവണ ലൈംഗിക പീഢനത്തിനിരയായ വിവരം പെണ്‍കുട്ടി വെളിപ്പെടുത്തിയത്. അയല്‍വാസിയായ ഗംഗാധരനാണ് തന്നെ പീഢിപ്പിച്ചതെന്ന് പെണ്‍കുട്ടി വ്യക്തമാക്കി.
വലിയമ്മയുടെ വീട്ടില്‍ താമസിച്ച കാലത്ത് 9-ാം തരത്തില്‍ പഠിക്കുമ്പോള്‍ ഗംഗാധരന്‍ തന്നെ ലൈംഗികമായി പീഢിപ്പിച്ചുവരികയായിരുന്നുവെന്നാണ് പെണ്‍കുട്ടി പറയുന്നത്.
അധ്യാപികമാര്‍ പെണ്‍കുട്ടിയെയും കൊണ്ട് പിന്നീട് കണ്ണൂര്‍ വനിതാ സെല്ലിലേക്ക് പോവുകയും പരാതി നല്‍കുകയുമായിരുന്നു.
അധ്യാപികമാര്‍ പെണ്‍കുട്ടിയെയും കൊണ്ട് പിന്നീട് കണ്ണൂര്‍ വനിതാ സെല്ലിലേക്ക് പോവുകയും പരാതി നല്‍കുകയുമായിരുന്നു.
ഇവിടെ നിന്നും പരാതി അയച്ചുകിട്ടിയതിനെ തുടര്‍ന്ന് ഗംഗാധരനെതിരെ മട്ടന്നൂര്‍ പോലീസ് കേസെടുത്തു. മട്ടന്നൂര്‍ സി ഐ ടി ഉത്തംദാസിന്റെ നേതൃത്വത്തിലാണ് പോലീസ് അന്വേഷണം നടത്തുന്നത്. പ്രതി ഒളിവില്‍ പോയിരിക്കുകയാണ്.

