ഉദുമ: ഗ്രീന്‍വുഡ്‌സ് കിന്റര്‍ഗാര്‍ട്ടനിലെ വിദ്യാര്‍ത്ഥികളുടെ ഗ്രാന്‍ഡ് പാരന്റ്‌സ് ഡേ മാര്‍ച്ച് 7ന് രാവിലെ 11 മണിക്ക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. 1984-ലെ ദേശീയ അദ്ധ്യാപക അവാര്‍ഡ് ജേതാവ് കെ.വി. കരുണാകരന്‍ മാസ്റ്റര്‍ മുഖ്യാതിഥിയായി പങ്കെടുക്കും.
പ്രിന്‍സിപ്പല്‍ എം രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പി.ടി.എ., മദര്‍ പി.ടി.എ. ഭാരവാഹികള്‍ സംബന്ധിക്കും.
മദ്ധ്യവേനലവധി ആരംഭിക്കുന്ന സമയത്ത് ഗ്രാന്റ് പാരന്‍സിന്റെ അനുഭവസമ്പത്തും ക്രിയാത്മക ഇടപെടലും കുട്ടികളുടെ മാസികാരോഗ്യം പുഷ്ഠിപ്പെടുത്തും. അതിനെക്കുറിച്ചുള്ള അവബോധം രക്ഷിതാക്കളിലുണ്ടാക്കലാണ് കൂട്ടായ്മ ലക്ഷ്യമാക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ എം. രാമചന്ദ്രന്‍ അറിയിച്ചു.

