Latest News

ഓട്ടോറിക്ഷ ബസ്സിലിടിച്ച് ബന്ധുക്കളായ രണ്ട് പിഞ്ചുകുഞ്ഞുങ്ങള്‍ മരിച്ചു

കുറ്റിപ്പുറം: [www.malabarflash.com] പിതാവ് ഓടിച്ച ഓട്ടോറിക്ഷ ബസ്സുമായി കൂട്ടിയിടിച്ച് ആറു മാസം പ്രായമുള്ള മകളും സഹോദരന്റെ മകളും മരിച്ചു. അപകടത്തില്‍ ഗൃഹനാഥനടക്കം നാലുപേര്‍ക്ക് പരുക്കേറ്റു. കുറ്റിപ്പുറം പകരനല്ലൂര്‍ കിഴക്കേ പീടിയേക്കല്‍ ഹനീഫയുടെ മകള്‍ സിയ അസ്‌റിന്‍ (ആറു മാസം), ഹനീഫയുടെ സഹോദരന്‍ യൂനസിന്റെ മകള്‍ ഫാത്തിമ മിന്‍ഹ (രണ്ടര) എന്നിവരാണ് മരിച്ചത്.

അപകടത്തില്‍ സാരമായി പരുക്കേറ്റ ഹനീഫ (31), ഭാര്യ ഷംന (26), ഹനീഫയുടെ മാതാവ്, ഫാത്തിമ മിന്‍ഹയുടെ ഉമ്മ അഫ്‌സത്ത് (25) എന്നിവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറ്റിപ്പുറം-തിരൂര്‍ റോഡിലെ മഞ്ചാടിയില്‍ ശനിയാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു അപകടം.

അപകടസമയത്ത് ചാറ്റല്‍മഴയുണ്ടായിരുന്നു. കുറ്റിപ്പുറത്തുനിന്നു പകരനല്ലൂരിലെ വീട്ടിലേക്കു പോവുകയായിരുന്നു ഹനീഫയും കുടുംബവും.

ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന ഓട്ടോ റോഡിനരികിലെ താഴ്ചയിലേക്കു മറിഞ്ഞു. ഓടിക്കൂടിയ നാട്ടുകാര്‍ കുട്ടികളെ എടപ്പാളിലെയും തൃശൂരിലെയും ആശുപത്രികളിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Keywords: Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

Theme images by Bim. Powered by Blogger.