Latest News

ബജറ്റ് ദിനത്തില്‍ എല്‍ഡിഎഫ് നിയമസഭ വളയും

തിരുവനന്തപുരം: സഭയില്‍ ബജറ്റ് അവതരിപ്പിക്കുന്ന ദിവസം നിയമസഭ വളയാന്‍ എല്‍ഡിഎഫ് തീരുമാനിച്ചു. സമരത്തിന്റെ രൂപരേഖ തീരുമാനിക്കാന്‍ എല്‍ഡിഎഫ് ഉപസമിതി രൂപീകരിച്ചു. രാവിലെ ചേര്‍ന്ന എല്‍ഡിഎഫ് യോഗമാണ് തീരുമാനമെടുത്തത്. മാര്‍ച്ച് 13നാണ് ബജറ്റ് അവതരണം . 13ന് തലേന്ന് രാത്രി മുതലാണ് സഭ വളയുക. അന്നേ ദിവസം സഭക്കകത്തും പുറത്തും ശക്തമായ പ്രക്ഷോഭം നടത്തും.

ബാര്‍കോഴ കേസില്‍ പ്രതിയായ കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയുവാനാണ് സഭ വളയുന്നത്. കോഴക്കേസില്‍ പ്രതിയായ മന്ത്രിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കരുതെന്നും ആരോപണത്തില്‍ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് സഭക്കകത്തും പുറത്തും എല്‍ഡിഎഫ് നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് സഭ വളയുന്നത്.

സഭ സമ്മേളിക്കുന്ന ആദ്യ ദിനമായ വെള്ളിയാഴ്ച ഗവര്‍ണരുടെ നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം ബഹിഷ്ക്കരിച്ചിരുന്നു. മാണിക്കെതിരായ മുദ്രവാക്യം മുഴക്കിയാണ് സഭ ബഹിഷ്ക്കരിച്ചത്.

Keywords: Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.