Latest News

കോഴിക്കോട്ട് കാട്ടുപന്നിയുടെ കുത്തേറ്റു ഒരാള്‍ മരിച്ചു

കോഴിക്കോട്: കൂടരഞ്ഞിയില്‍ കൃഷിയിടത്തില്‍ കാട്ടുപന്നിയുടെ കുത്തേറ്റു ഒരാള്‍ മരിച്ചു. കുമാരനെല്ലൂര്‍ കീലത്ത് അബ്ദുല്‍ സലാമാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ കരിക്കാം പറമ്പ് ഹസീന, കുഞ്ഞുമോന്‍, വാസു എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റവരുടെ നില ഗുരുതരമല്ല. അക്രമം നടത്തിയ പന്നിയെ നാട്ടുകാര്‍ വെടിവച്ചു വീഴ്ത്തി.

അക്രമം വിതച്ച കാട്ടുപന്നിയെ നാട്ടുകാര്‍ രംഗത്തിറങ്ങിയാണ് കീഴടക്കിയത്. രാവിലെ ഒമ്പതോടെയാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. കാരശേരി പട്ടോത്ത് വച്ച് വഴിയാത്രക്കാരി ഹസീനയെയാണ് ആദ്യം ആക്രമിച്ചത്. പിന്നീടാണ് വയലില്‍ ജോലി ചെയ്യുകയായിരുന്ന കീലത്ത് അബ്ദുസലാമിനെ പരുക്കേല്‍പ്പിച്ചത്.

ഗുരുതര പരുക്കേറ്റ സലാമിനെ മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാട്ടുപന്നിയുടെ ശല്യം ഈ പ്രദേശത്ത് സാധാരണമെങ്കിലും ആളുകളെ ആക്രമിക്കുന്നത് ഇതാദ്യമാണ്.

Keywords: Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.