Latest News

മുക്കുന്നോത്തുകാവ് ഭഗവതി ക്ഷേത്രം: ബ്രഹ്മകലശോല്‍സവം- ആറാട്ടുല്‍സവം സമാപിച്ചു

ഉദുമ: ബാര മുക്കുന്നോത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ അഷ്ടബന്ധ ബ്രഹ്മകലശോല്‍സവവും ആറാട്ടുല്‍സവവും സമാപിച്ചു. അരവത്ത് കെ.യു. ദാമോദര തന്ത്രിയുടെ കാര്‍മികത്വത്തില്‍ താന്ത്രിക കര്‍മങ്ങളും ഉല്‍സവ സമിതിയുടെ നേതൃത്വത്തില്‍ ധാര്‍മിക സമ്മേളനങ്ങളും സാംസ്‌കാരിക പരിപാടികളുമായി 11ദിവസം നാടിന് ഉല്‍സവമേളമാണു സമ്മാനിച്ചത്. ചൊവ്വാഴ്ച വര്‍ണാഭമായ ഘോഷയാത്രയോടെ നടത്തിയ ഭഗവതിയുടെ നഗര എഴുന്നള്ളത്ത് ഭക്തിനിര്‍ഭരമായി. 


ക്ഷേത്രസന്നിധിയില്‍നിന്നു തന്ത്രി പരിവാരങ്ങളുമായുള്ള എഴുന്നള്ളത്ത് ഘോഷയാത്ര കാണാനും അനുഗ്രഹം വാങ്ങാനും ഭക്തജന സഹസ്രം തടിച്ചുകൂടിയിരുന്നു. വിവിധ കേന്ദ്രങ്ങളില്‍ കൂട്ടമായും വീട്ടുമുറ്റങ്ങളിലും ഹണ്ണുക്കായി, ആരതി സമര്‍പ്പണം എന്നിവ ഭക്തജനങ്ങള്‍ നടത്തി. ഭഗവതിയെ വെടിക്കുന്ന്, അമ്പിലാടി വഴി ബാര വയല്‍വീട് മുല്ലച്ചേരി തറവാട് സങ്കല്‍പ്പ സ്ഥലത്തേക്ക് എഴുന്നള്ളിച്ചു. മുല്ലച്ചേരിയില്‍ ഗ്രാമബലി കട്ടപൂജ നടത്തി.

തുടര്‍ന്നു കരിമരുന്നുപ്രയോഗത്തോടെ മൊട്ടമ്മല്‍, നാലാം വാതുക്കല്‍, കുണ്ടോളം പാറ വഴി ഗ്രാമപ്രദക്ഷിണം ചെയ്തു ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളിച്ചു. കാര്‍ഷികസമൃദ്ധിയുടെ കാലത്ത് വഴി നീളെ വിരിച്ച അരിമൂടയില്‍ പാദമൂന്നി മുല്ലച്ചേരി തറവാട്ടില്‍ പോയി ഭഗവതി പാലുകുടിച്ചു മടങ്ങിയെന്ന ഐതിഹ്യത്തെ ഓര്‍മിപ്പിക്കുന്നതായി നഗരപ്രദക്ഷിണം.


Keywords: Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.