കൊഹിമ: [www.malabarflash.com] നാഗാലാന്‍ഡില്‍ ബലാത്സംഗ കുറ്റം ആരോപിച്ച് യുവാവിനെ ജനക്കൂട്ടം തല്ലിക്കൊല്ലുന്നതിലേക്ക് നയിച്ച സംഭവവികാസങ്ങളെക്കുറിച്ച് ചോദ്യങ്ങള്‍ ഉയരുന്നു. പരാതിക്കാരിയെ ലൈംഗികമായി പീഡിപ്പിക്കുന്നതായി തെളിയിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്ന് റിപ്പോര്‍ട്ട്.
വിശദാംശങ്ങള്‍ ലഭ്യമാകാതെ കൊല്ലപ്പെട്ടയാള്‍ അനധികൃത ബംഗ്‌ളാദേശ് കുടിയേറ്റക്കാരനാണെന്ന് പൊലീസ് സ്ഥിരീകരിച്ചതും ചോദ്യം ചെയ്യപ്പെടുകയാണ്. പരാതി നല്‍കിയ യുവതി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നാണ് വൈദ്യപരിശോധനാ ഫലങ്ങള്‍ തെളിയിക്കുന്നതെന്ന് കൊല്ലപ്പെട്ട യുവാവിന്റെ സഹോദരന്‍ ജമാലുദ്ദീന്‍ ഖാന്‍ പറയുന്നു. കൊല്ലപ്പെട്ട സഹോദരന്‍ സയിദ് ശരീഫുദ്ദീന്‍ ഖാന്‍ നാഗാ ഗ്രൂപ്പുകളുടെ ബലിയാടാവുകയായിരുന്നെന്നും പൊലീസിനും സംഭവവുമായി ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു.
ഞങ്ങളുടെ കുടുംബത്തില്‍ നിരവധി പേര്‍ സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്നുണ്ട്. എന്നിട്ടും ബംഗ്‌ളാദേശിയാണെന്ന് ആരോപിച്ച് എങ്ങനെയാണ് അവര്‍ക്ക് സഹോദരനെ കൊല്ലാനായതെന്നും ജമാലുദ്ദീന്‍ ഖാന്‍ ചോദിക്കുന്നു.