ഖമ്മം: ആന്ധ്രപ്രദേശില്‍ ഗുളിക തൊണ്ടയില്‍ കുടുങ്ങി നാലു വയസുകാരന്‍ മരിച്ചു. എളന്‍ഡു നഗരത്തില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.
കെട്ടിടനിര്‍മ്മാണ തൊഴിലാളികളായ ദമ്പതികളുടെ മകനായ പ്രദീപ് ആണു മരിച്ചത്. പനിയെത്തുടര്‍ന്നാണു കുട്ടിക്ക് അമ്മ ഗുളിക നല്‍കിയത്. ഇതു തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്നു ശ്വാസതടസം അനുഭവപ്പെടുകയും ഉടന്‍ മരണം സംഭവിക്കുകയുമായിരുന്നു.

