Latest News

തെക്കനേഷ്യന്‍ ചിത്രകാരന്മാര്‍ ലോകശ്രദ്ധ നേടുന്നു :ഡോ.നുഷത്ത് കസ്മി

കാസര്‍കോട്: പരമ്പരാഗത ചിത്രകലയുടെ അതിരുകള്‍ മായ്ച്ചു കളഞ്ഞ തെക്കനേഷ്യന്‍ ചിത്രകാരന്മാരുടെ മാസ്റ്റര്‍പീസുക ള്‍ പരിചയപ്പെടുത്തുന്ന ഒരു അപൂര്‍വ സംരംഭമായാണ് കാസര്‍ക്കോടന്‍ കൂട്ടായ്മയുടെ കലയുടെ അടുക്കളയുടെ മൂന്നാമത്തെ എപ്പിസോഡായി നഗരത്തില്‍ അരങ്ങേറിയത്. 

ഡല്‍ഹി ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ കലാചരിത്ര വിഭാഗം പ്രൊഫസര്‍ ഡോ.നുഷത്ത് കസ്മിയായിരുന്നു രണ്ടുമണിക്കൂര്‍ നീണ്ടുനിന്ന ഈ പ്രഭാഷണം ഒരുക്കിയത്.കൊച്ചിന്‍ ബിനാലെയില്‍ ക്ഷണിക്കപ്പെട്ട അതിഥിയായി എത്തിയ അവര്‍ കാസര്‍കോടന്‍ കൂട്ടായ്മയുടെ പ്രത്യേക ക്ഷണിതാവായാണ് ഇവിടെ എത്തിയത്.

സമകാലീന ചിത്ര ശില്പ കലയിലെ നവീന പ്രതിഭാസങ്ങള്‍ പരിചയപ്പെടുത്തിയതോടൊപ്പം ,തെക്കനേഷ്യന്‍ ചിത്ര ശില്‍പകല അതിന്റെ പരമ്പരാഗത ശൈലികള്‍ തച്ചുടച്ച് ലോക ചിത്രകലയുടെതന്നെ വെല്ലുവിളികളെ അതിലംഘിക്കുന്നതായി അവര്‍ അഭിപ്രായപ്പെട്ടു. 

ബര്‍മയും മ്യാന്‍മറും പാകിസ്താനും ബംഗ്ലാദേശും ഇറാനും ഇറാക്കുമടങ്ങുന്ന രാജ്യ ശൃംഖല ലോകചിത്രകലയില്‍ സ്ഥാനം നേടുകയാണ്. 

പ്രാഭാഷണ ശേഷം നടന്ന ചര്‍ച്ചയി ല്‍ രാംകിങ്കറിന്റെആധുനികത,  കേസരിയുടെ നവീന ചിത്രകലാ പ്രസ്ഥാനം, എം.എഫ്.ഹുസൈന്റെ ശൈലി എന്നിവ വിശദമായ ചര്‍ച്ചക്ക് വിധേയമായി.

ജി.ബി.വത്സന്‍ സ്വാഗതം പറഞ്ഞു.സാഹിറ റഹിമാന്‍ പ്രൊഫ. നുഷത്ത് കസ്മിയെ പരിചയപ്പെടുത്തി.ചിത്രകാരന്മാരായ കെ.എ.ഗഫൂറും, പി.എസ്.പുണിഞ്ചിത്തായയും ഉപഹാരങ്ങള്‍ നല്‍കി.പി.എന്‍.ഗോപീകൃഷ്ണന്‍ നന്ദി പറഞ്ഞു.

Keywords: Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

Theme images by Bim. Powered by Blogger.