കാഞ്ഞങ്ങാട്: [www.malabarflash.com] വേനല്‍ ചൂടിന് കാഠിന്യമേറിതുടങ്ങിയതോടെ ദാഹമകറ്റാന്‍ കാഞ്ഞങ്ങാട്ട് പാലക്കാടന്‍ പനന്തേങ്ങകളുടെ പ്രവാഹം.
ഇളം കരിക്കുകളും തണ്ണി മത്തനും കൈയ്യടിക്കിവെച്ച വിപണിയിലേക്കാണ് വെല്ലുവിളി ഉയര്‍ത്തി പനന്തേങ്ങകളും വില്‍പ്പനയ്ക്ക് എത്തിയിരിക്കുന്നത്. ദാഹമകറ്റുന്നു എന്നത് മാത്രമല്ല ഇത്തരം തേങ്ങകളുടെ പ്രത്യേകത. രോഗ പ്രതിരോധ ശക്തിയും ഇതിനുണ്ട്.
കണ്ണ് സംബന്ധമായ അസുഖങ്ങള്‍ക്കും എല്ല് രോഗങ്ങള്‍ക്കും നല്ല ഔഷധമാണ് പനന്തേങ്ങ. അള്‍സര്‍, വയറുവേദന എന്നിവയ്ക്കും പനന്തേങ്ങ പ്രയോജനപ്പെടുന്നു. വേനല്‍കാലത്താണ് തമിഴ് നാട്ടില്‍ നിന്നും പാലക്കാട്ട് നിന്നും പനന്തേങ്ങകള്‍ പാട്ടത്തിനെടുത്ത് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലെത്തിക്കുന്നത്.
നല്ല രുചിയുള്ളതിനാല്‍ ഇതിന് ആവശ്യക്കാര്‍ ഏറെയാണ്. മൂന്ന് കായ്കളുള്ള പനന്തേങ്ങക്ക് 20 രൂപ യാണ് വില. നീലേശ്വരത്തും പനന്തേങ്ങ വില്‍പ്പന സജീവമാണ്.നല്ല ലാഭകരമായ കച്ചവടമാണ് ഇതെന്ന് വില്‍പ്പനക്കാര്‍ പറയുന്നു.

