Latest News

രോഗമുക്ത തലമുറയെ സൃഷ്ടിക്കാന്‍ പ്രകൃതിയിലേക്ക് മടങ്ങുക: ഡോ. ദേവദാസ്

കാസര്‍കോട്: വിഷം ഏല്‍ക്കാത്ത പ്രകൃതിദത്തമായ പഴങ്ങളും പച്ചക്കറികളും വ്യാപകമാക്കാന്‍ ആസൂത്രിതവും സംഘടിതവുമായ ശ്രമങ്ങള്‍ ആവശ്യമാണെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും വയനാട് ഗാന്ധി ഗ്രാമം ചെയര്‍മാനുമായ ഡോ: ദേവദാസ് പ്രസ്താവിച്ചു.

മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമിയില്‍ പ്രകൃതിയിലേക്ക് മടങ്ങാം എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

 പ്രിന്‍സിപ്പാള്‍ സിദ്ദീഖ് നദ്‌വി ചേരൂര്‍ അധ്യക്ഷത വഹിച്ചു. മാനേജര്‍ ഹസൈനാര്‍ ഹാജി തളങ്കര, കെ.എം ബഷീര്‍ വോളിബോള്‍, അബ്ദുറഹ്മാന്‍ ബാങ്കോട്, യൂനുസ് അലി ഹുദവി ചോക്കാട് എന്നിവര്‍ പ്രസംഗിച്ചു.

Keywords: Kasaragod, Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.