Latest News

മൊബൈല്‍ മോഷണം സി.സി.ടി.വി.യില്‍ : യുവാവ് കുടുങ്ങി

ചെറുവത്തൂര്‍: മൊബൈല്‍ മോഷ്ടാവിനെ സി.സി.ടി.വി കുടുക്കി.ചീമേനി ഓട്ടോറിക്ഷ സ്റ്റാന്റ്പരിസരത്തെ മൊബൈല്‍ ഷോപ്പിലാണ് മോഷണം നടന്നത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ മൊബൈല്‍ അടിച്ചുമാറ്റിയ വിരുതനെ തിരിച്ചറിഞ്ഞെങ്കിലും പിടികൂടാന്‍ കഴിഞ്ഞില്ല.

കഴിഞ്ഞ തിങ്കളാഴ്ച രാവിലെ കട തുറക്കുന്ന സമയത്താണ് ടിപ്‌ടോപ്പായി വസ്ത്രം ധരിച്ച ഏകദേശം മുപ്പത് വയസ് തോന്നിക്കുന്ന ചെറുപ്പക്കാരന്‍ മൊബൈല്‍ വാങ്ങാനെന്ന വ്യാജേന കടയില്‍ക്കയറിയത്.
കട തുറക്കുന്ന സമയമായതിനാല്‍ ഉടമക്ക് ഇയാളെ അധികം ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഇയാള്‍ പെട്ടെന്ന് സ്ഥലം വിട്ടപ്പോള്‍ സംശയം തോന്നിയ കടയുടമ സി. സി.ടി.വി. പരിശോധിച്ഛപ്പോഴാണ് ഒരു വിലയേറിയ മൊബൈല്‍ അടിച്ചുമാറ്റുന്ന രംഗങ്ങള്‍ തെളിഞ്ഞു വന്നത്. ഉടന്‍ പുറത്തിറങ്ങി റോഡിലും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.
തുടര്‍ന്ന് ചീമേനി പോലീസില്‍ പരാതി നല്‍കി 

.പോലിസിന്റെ ഇടപെടല്‍ കാരണം ക്യാമറയില്‍ പതിഞ്ഞ പ്രതിയെക്കുറിച്ച് വ്യക്തമായ ചില സൂചനകള്‍ ലഭിക്കുകയും ചെയ്തു. ചില ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടേയും സഹായം ലഭിച്ചു. 

ചീമേനിക്കടുത്തെ പള്ളിമുക്കില്‍ അടുത്ത ബന്ധുക്കളുള്ള ഇയാള്‍ നീലേശ്വരം സ്വദേശിയാണെന്നാണ് സൂചന. ബന്ധുവീട്ടില്‍ വന്ന സമയത്താണ് ഇയാള്‍ മോഷണം നടത്തിയത്.

Keywords: Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.