Latest News

മസ്ജിദിന്റെ മുന്‍ഭാഗം പൊളിച്ചുമാറ്റി പള്ളിക്കമ്മിറ്റി തുറന്നത് കൂട്ടായ്മയുടെ പുതുവഴി

മലപ്പുറം: [www.malabarflash.com] റോഡ് വീതികൂട്ടാന്‍ മസ്ജിദിന്റെ മുന്‍ഭാഗം പൊളിച്ചുമാറ്റി പള്ളിക്കമ്മിറ്റി തുറന്നത് കൂട്ടായ്മയുടെ പുതുവഴി. കാപ്പ് കരുവാത്തക്കുന്നിലെ പള്ളിയുടെ മുന്‍ഭാഗമാണ് റോഡ് നവീകരണത്തിനു പൊളിച്ചുമാറ്റിയത്. 2.15 കോടി രൂപ ചെലവില്‍ കാപ്പ്-മേല്‍ക്കുളങ്ങര റോഡിന്റെ നവീകരണം നടക്കുകയാണ്.

മന്ത്രി മഞ്ഞളാംകുഴി അലിയുടെ ശ്രമഫലമായാണ് തുക അനുവദിച്ചത്. റോഡ് എട്ടു മീറ്റര്‍ ആക്കാന്‍ ജനകീയ കൂട്ടായ്മയിലൂടെ നാട്ടുകാര്‍ മുന്‍കയ്യെടുത്തു സമാഹരിച്ച 35 ലക്ഷം രൂപ ഉപയോഗിച്ച് വീതികൂട്ടിയിരുന്നു.

മുന്‍പ് ഇതേ റോഡിന്റെ വീതി കൂട്ടുന്നതിനു മേല്‍ക്കുളങ്ങര ജുമാ മസ്ജിദ് മതിലിന്റെ ഒരു ഭാഗം പൊളിച്ചു മാറ്റാന്‍ കമ്മിറ്റിക്കാര്‍ സന്നദ്ധത കാട്ടിയിരുന്നു. ജനകീയ കൂട്ടായ്മയില്‍ നാട്ടുകാര്‍ ഒന്നിച്ചുനിന്നു നടത്തുന്ന പ്രവര്‍ത്തനങ്ങളെ ജനപ്രതിനിധികള്‍ അഭിനന്ദിച്ചിരുന്നു

Keywords: Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.