Latest News

അഞ്ച് വര്‍ഷക്കാലമായി വനിതാ ഡോക്ടറെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തുന്ന അജ്ഞാതനെതിരെ കേസ്‌

കാഞ്ഞങ്ങാട്: അഞ്ച് വര്‍ക്കാലമായി വനിതാ ഡോക്ടറെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തുന്ന അജ്ഞാതനെതിരെ പോലീസ് കേസെടുത്തു. ലക്ഷ്മി നഗര്‍ തെരുവത്തെ ഡോ. സൗമ്യയാണ് (33) 38 വയസ്സ് പ്രായം തോന്നിക്കുന്ന അജ്ഞാതനായ യുവാവിനെതിരെ ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കിയത്.

താന്‍ ജോലിചെയ്യുന്ന ആശുപത്രികളില്‍ വന്നും വഴിയില്‍ കാത്തുനിന്നും കാറില്‍ പിന്തുടര്‍ന്നും അഞ്ച് വര്‍ഷക്കാലത്തോളമായി അജ്ഞാതന്‍ തന്നെ ശല്യപ്പെടുത്തുന്നുവെന്നാണ് വനിതാ ഡോക്ടറുടെ പരാതിയില്‍ പറയുന്നത്.

2010- 2013 കാലയളവില്‍ പെരിയ കമ്മ്യൂണി റ്റി ഹെല്‍ത്ത് സെന്ററില്‍ സൗമ്യ ഡോക്ടറായി സേവനം അനുഷ്ഠിക്കുന്ന കാലത്താണ് അജ്ഞാതന്റെ ശല്യം ആരംഭിച്ചത്. 2013 ആഗസ്റ്റ് മാസത്തില്‍ സുള്ള്യ സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലിചെയ്യുമ്പോഴും 2014 ല്‍ പയ്യന്നൂര്‍ ആശുപത്രി, പിന്നീട് കരിന്തളം ആശുപത്രി എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിക്കുമ്പോളും സൗമ്യയെ ഈ യുവാവ് പിന്തുടരുകയായിരുന്നു.

അതേ സമയം ഈ യുവാവ് ആരാണെന്നോ എവിടെയാണ് താമസമെന്നോ എന്തിനാണ് തന്നെ പിന്തുടരുന്നതെന്നോ ഡോക്ടര്‍ സൗമ്യക്ക് വ്യക്തമായിട്ടില്ല. ശല്യപ്പെടുത്തല്‍ തുടര്‍ന്നതോടെയാണ് ഡോക്ടര്‍  പോലീസില്‍ പരാതി നല്‍കിയത്. അജ്ഞാതനെ കണ്ടെത്തുന്നതിന് വേണ്ടി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Keywords:  Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

Theme images by Bim. Powered by Blogger.