Latest News

സാദിഖ് പാക്യാരക്ക് സ്വീകരണം നല്‍കി

ഉദുമ: ഖത്തര്‍ കെ.എം.സി.സി. കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി സാദിഖ് പാക്യാരക്ക് ഉദുമ ടൗണ്‍ മുസ്‌ലിംലീഗ് കമ്മിറ്റി സ്വീകരണം നല്‍കി. പഞ്ചായത്ത് മുസ്‌ലിംലീഗ് പ്രസിഡണ്ട് ഹമീദ് മാങ്ങാട് യോഗം ഉദ്ഘാടനം ചെയ്തു. മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ ട്രഷറര്‍ കാപ്പില്‍ കെ.ബി.എം. ഷെരീഫ് ഉപഹാരം നല്‍കി. എം. മൂസ അധ്യക്ഷത വഹിച്ചു. എം.അബൂബക്കര്‍ സ്വാഗതം പറഞ്ഞു.

കെ.എ. മുഹമ്മദലി, കാപ്പില്‍ മുഹമ്മദ് പാഷ, മജീദ് ചെമ്പിരിക്ക, എരോല്‍ മുഹമ്മദ്കുഞ്ഞി, ഖാദര്‍ കാത്തിം, ശംസുദ്ദീന്‍,ഹബീബ് , എം.എച്ച്.ഹനീഫ, വി.വി. ജൗഹര്‍ പ്രസംഗിച്ചു.

Keywords:  Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.