കൊടുങ്ങല്ലൂര്‍: ടെക്സ്റ്റൈല്‍ ഷോറൂം ജീവനക്കാരി ബൈക്കില്‍ നിന്ന് വീണ് മരിച്ച കേസില്‍ ബൈക്ക് ഓടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി അഞ്ചിന് പുല്ലൂറ്റ് താഴത്ത്വീട്ടില്‍ ചന്ദ്രികയുടെ മകള്‍ കൃഷ്ണവേണി(35) മരിച്ച സംഭവത്തിലാണ് ബൈക് ഓടിച്ച ശ്രീനാരായണപുരം പി. വെമ്പല്ലൂര്‍ പണിക്കശേരി ജ്യോതിരാജ് (30) അറസ്റ്റിലായത്.
സംഭവത്തിന് ശേഷം അപ്രത്യക്ഷനായ ഇയാള്‍ക്ക് വേണ്ടി പൊലീസ് തിരഞ്ഞുവരികയായിരുന്നു. വ്യാപക അന്വേഷണത്തിനൊടുവില്‍ എറണാകുളം ജില്ലയിലെ ഞാറക്കല്‍ ബീച്ചില്‍ നിന്നാണ് പിടികൂടിയതെന്ന് കൊടുങ്ങല്ലൂര്‍ സി.ഐ കെ.ജെ. പീറ്റര്‍ പറഞ്ഞു.

കൊടുങ്ങല്ലൂരിലെ ഒരു പ്രമുഖ വസ്ത്രസ്ഥാപനത്തില്‍ ജോലിചെയ്തിരുന്ന ഭര്‍തൃമതിയും രണ്ട് മക്കളുടെ അമ്മയുമായ കൃഷ്ണവേണിയും അവിവാഹിതനായ ജ്യോതിരാജും പ്രണയബദ്ധരായിരുന്നു. ഇത് പ്രശ്നമായപ്പോള്‍ ഇരുവരെയും ജോലിയില്‍ നിന്ന് ഒഴിവാക്കി.
തൃപ്രയാറിലെ മറ്റൊരു സ്ഥാപനത്തില്‍ കൃഷ്ണവേണി ജോലിക്ക് പോയിത്തുടങ്ങി. പ്രണയത്തിലായിരുന്ന ഇരുവരും ബൈക്കില്‍ കറങ്ങി നടക്കാറുണ്ടായിരുന്നുവത്രേ.
ഇടക്കിടെ ഇരുവരും തമ്മില്‍ വഴക്ക് ഉണ്ടാകാറുണ്ട്. ഇങ്ങനെയിരിക്കെ ഫെബ്രുവരി അഞ്ചിന് ജോലികഴിഞ്ഞ് തൃപ്രയാറില്‍ നിന്ന് ഇരുവരും ബൈക്കില്‍ വരുന്നതിനിടെ വഴക്കുണ്ടായി. തര്‍ക്കം മുറുകിയതോടെ ശ്രീനാരായണപുരം 25ാം കല്ലില്‍ വെച്ച് കൃഷ്ണവേണിയെ ജ്യോതിരാജ് റോഡിലേക്ക് തള്ളിയിട്ട് ബൈക് നിര്‍ത്താതെ രക്ഷപ്പെട്ടു. റോഡില്‍ തലയടിച്ച് വീണ കൃഷ്ണവേണി അബോധാവസ്ഥയില്‍ കഴിയവേ എട്ടിന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ വെച്ച് മരിച്ചു.

വീടുവിട്ട പ്രതി പൊലീസ് പിന്തുടര്‍ന്നതോടെ മുനമ്പം, ബേപ്പൂര്‍, നീലേശ്വരം, മുണ്ടക്കയം എന്നിവിടങ്ങളില്‍ താമസിച്ച ശേഷം പിതാവിന്‍െറ ജന്മദേശമായ ഞാറക്കലിലത്തെി.
ഇതറിഞ്ഞ് പൊലീസ സ്വകാര്യ കാറില്‍ എത്തി പ്രതിയെ അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂര്‍ സി.ഐ കെ.ജെ. പീറ്റര്‍, മതിലകം എസ്.ഐ എം.കെ. രമേശ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.