തൊടുപുഴ: പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂര പീഡനങ്ങളേറ്റുവാങ്ങി മരണത്തിന്റെ വക്കോളമെത്തിയ കുമളിക്കാരന്‍ ഷെഫീക്കിനെ അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളജ് ദത്തെടുത്തു. ഇനിയുള്ള ചികിത്സയ്ക്കായി വന്‍സൗകര്യങ്ങളാണ് മെഡിക്കല്‍ കോളജില്‍ ഒരുക്കിയിരിക്കുന്നത്.
അഞ്ഞൂറ് ചതുരശ്ര അടിയുള്ള എയര്‍ കണ്ടീഷന്‍ സ്യൂട്ട് റൂം. ടോം ആന്‍ഡ് ജെറിയും മിക്കി മൗസും ഉള്‍പ്പെടെ നിരവധി കളിപ്പാട്ടങ്ങള്‍. ഭിത്തികളില്‍ നിറയെ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ പെയിന്റിങ്ങുകള്‍. ഫ്രിഡ്ജ്, വാഷിങ് മെഷീന്‍, സൗണ്ട് സിസ്റ്റം, റിമോട്ട് കാര്‍.... ഭക്ഷണത്തിന് പ്രത്യേകം മെനുവും തയ്യാറായിട്ടുണ്ട്. അയ്യായിരത്തോളം വിദ്യാര്‍ഥികളുടെ സ്‌നേഹ സാന്നിധ്യത്തില്‍ തിങ്കളാഴ്ച രാവിലെയാണ് ഷെഫീക്ക് ഇവിടെ താമസം തുടങ്ങിയത്.
വെല്ലൂര്‍ മെഡിക്കല്‍ കോളജിലെ രണ്ടാംഘട്ട ചികിത്സകഴിഞ്ഞാണ് തിരിച്ചെത്തിയത്. ഷെഫീക്കിനുണ്ടാകുന്ന എല്ലാ ചെലവുകളും ഇനി വഹിക്കുക അല്‍ അസ്ഹര്‍ മാനേജ്‌മെന്റായിരിക്കും. ഇപ്പോള്‍ പരിചരിക്കുന്ന രാഗിണി തന്നെയാവും തുടര്‍ന്നും ഷെഫീക്കിനൊപ്പമുണ്ടാവുക. രാഗിണിയുടെ ശമ്പളവും ചെലവുകളും ആസ്പത്രി വഹിക്കും. ശിശുരോഗ വിദഗ്ധന്‍, ഞരമ്പുരോഗ വിദഗ്ധന്‍, ഫിസിയോതെറാപ്പിസ്റ്റ് എന്നിവരുള്‍പ്പെടെ 17 ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാവും ഷെഫീക്ക് കഴിയുക.

Keywords:Thodupuzha, Shefeeque, Hospital, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News