Latest News

കിടപ്പറയിലെ മോശം പെര്‍ഫോമന്‍സില്‍ കലിപൂണ്ട് കാമുകനെ വെടിവച്ചു

വാഷിംഗ്ടണ്‍: കിടപ്പറയിലെ മോശം പെര്‍ഫോമന്‍സില്‍ കലിപൂണ്ട് കാമുകനെ വെടിവച്ച അമ്പത്തെട്ടുകാരിയുടെ വിചാരണ ഉടന്‍ തുടങ്ങും. മിഷിഗണില്‍ സൗത്ത് ഫീല്‍ഡിലെ സാഡിബെല്‍ ആണ് ലൈംഗികബന്ധം ശരിയാകുന്നില്ലെന്ന കാരണം പറഞ്ഞ് കാമുകനെ വെടിവച്ചത്.

കാമുകന്‍ കിടക്കയില്‍ എങ്ങനെ പെരുമാറണമെന്നും എങ്ങനെ തന്നെ തൃപ്തിപ്പെടുത്തണമെന്നും സാഡിക്ക് വ്യക്തമായ കണക്കുകൂട്ടലുകളുണ്ടായിരുന്നു. ഇത് കാമുകനോട് സൂചിപ്പിച്ചതുമാണ്, ആഗ്രഹം പോലെ എല്ലാം ചെയ്തുതരാമെന്ന് സമ്മതിച്ച കാമുകന്‍ താന്‍ ആഗ്രഹിക്കുന്നതിന്റെ ഏഴയലത്തുപോലും വരുന്നില്ലെന്ന് കണ്ടതോടെയാണ് സാഡിക്ക് കലിപൂണ്ടത്. മോശം പെര്‍ഫോമന്‍സിന് കാരണം പരസ്ത്രീ ബന്ധമായിരിക്കുമെന്നുംഅവര്‍ കരുതി. ഇതോടെ നിയന്ത്രണം വിട്ട സാഡി കാമുകനുനേരെ വെടിവയ്ക്കുകയായിരുന്നു. പരിക്കേറ്റെങ്കിലും കാമുകന് ജീവഹാനിയുണ്ടായില്ല.

മോശം സെക്‌സിന്റെ പേരില്‍ സാഡി മുന്‍ഭര്‍ത്താവിനുനേരെയും വെടിവച്ചിരുന്നു. കേസും വഴക്കുമൊന്നുമില്ലാത്തതിനാല്‍ അന്ന് സാഡി രക്ഷപ്പെട്ടു. ഏറെനാള്‍ ആശുപത്രിയില്‍ കഴിഞ്ഞതിനുശേഷമാണ് അദ്ദേഹം സാധാരണനിലയിലെത്തിയത്.
അമ്പത്തിയെട്ടിലെത്തിയിട്ടും സാഡിയുടെ ലൈംഗികദാഹം തീരാത്തത് എന്തെങ്കിലും രോഗം കൊണ്ടാണോ എന്ന സംശയവും ചിലര്‍ ഉന്നയിക്കുന്നുണ്ട്.


Keywords:World News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.