Latest News

ചുംബനത്തില്‍ താന്‍ ഹെഡ്മാസ്റ്റര്‍ ആണെന്ന് ബോളിവുഡ് നടന്‍ ഇമ്രാന്‍ ഹാഷ്മി

ചുംബനത്തില്‍ താന്‍ ഹെഡ്മാസ്റ്റര്‍ ആണെന്ന് ബോളിവുഡ് നടന്‍ ഇമ്രാന്‍ ഹാഷ്മി. തന്റെ അടുത്ത ചിത്രമായ രാജ നത്‌വര്‍ലാലിന്റെ ട്രെയിലര്‍ ലോഞ്ചിംഗിനിടെ ആരാധകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചുംബനത്തിന്റെ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഞാന്‍ ഹെഡ്മാഷാണ്. ഇമ്രാന്റെ കസിന്‍ ആലിയ ഭട്ട് അടക്കമുള്ളവരുമായി മത്സരം വെച്ചാലുള്ള കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് ഇമ്രാന്‍ ഇങ്ങനെ പറഞ്ഞത്.

കിസ്സിംഗ് ഫീല്‍ഡില്‍ തന്നെ വെല്ലാന്‍ ആരുമില്ല. ഇപ്പോഴത്തെ കുട്ടികള്‍ക്ക് എന്നെ കടത്തിവെട്ടണമെങ്കില്‍ മിനിമം പത്തുവര്‍ഷമെങ്കിലും എടുക്കും. ഇമ്രാന്‍ പറയുന്നു. എന്നാല്‍ റിയല്‍ ലൈഫില്‍ ഇമ്രാന്‍ ഒരു നാണം കുണുങ്ങിയാണെന്നാണ് ചിത്രത്തിലെ നടിയായ ഹുമൈമ മാലിക്ക് പറയുന്നത്. ഓഗസ്റ്റ് 29നാണ് രാജാ നത്‌വര്‍ലാല്‍ തിയേറ്ററുകളിലെത്തുന്നത്.

Keywords: Entertainment, Bollywood Actor,International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.