Latest News

ഉദുമ തെക്കേക്കരയിലെ വെളളക്കെട്ടില്‍ കണ്ടെത്തിയ മൃതദേഹം മാങ്ങാട് സ്വദേശിയുടേത്

ഉദുമ: ഞായാറാഴ്ച രാവിലെ ഉദുമ തെക്കേക്കര കാപ്പിലിലെ ശ്മാശാനത്തിന് സമീപം വെളളക്കെട്ടില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. ഉദുമ മാങ്ങാട് ആര്യടുക്കം കോളനിയിലെ പത്മനാഭന്‍ (54) ആണ് മരിച്ചത്.

കഴിഞ്ഞ വെളളിയാഴ്ച മുതല്‍ പത്മനാഭനെ കാണാനില്ലായിരുന്നു. ഇതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷണം നടത്തി വരുന്നതിനിടയില്‍ സുഹൃത്ത് രാമനോട് അന്വേഷിച്ചപ്പോള്‍ വെളളിയാഴ്ച തന്നോടൊപ്പം കാപ്പിലില്‍ മത്സ്യം പിടിക്കുന്നതിനിടയില്‍ പത്മനാഭനെ കാണാതായ വിവരം അറിയിച്ചത്.

ഇതിനിടയിലാണ് തെക്കേക്കരയില്‍ അഞ്ജാത മൃതദേഹം കണ്ടെത്തിയ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ബന്ധുക്കള്‍ ബേക്കല്‍ പോലീസുമായി ബന്ധപ്പെട്ട് പത്മനാഭന്റെ വസ്ത്രങ്ങള്‍ തിരിച്ചറിയുകയായിരുന്നു.
ഭാര്യ: രോഹിണി, മക്കള്‍: പവിത്രന്‍, സുധീഷ്, സുനിത, സുജാത
മരുമക്കള്‍: വസന്തന്‍ സുളള്യ, രാജേഷ് ഹൊസംഗടി. സഹോദരങ്ങള്‍: അപ്പു, സഞ്ജീവന്‍, ചന്ദ്രഹാസന്‍, കൃഷ്ണന്‍, സരോജിനി, കമല, സുന്ദരി.

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


Theme images by Bim. Powered by Blogger.