Latest News

സ്‌കൂള്‍ ബസില്‍ ട്രെയിനിടിച്ച് 20 കുട്ടികള്‍ മരിച്ചു

മേധക്. തെലങ്കാനയിലെ മേധക്കിലെ മസായ്പേട്ട് ഗ്രാമത്തില്‍ ആളില്ലാ ലെവല്‍ക്രോസില്‍ സ്കൂള്‍ ബസില്‍ ട്രെയിനിടിച്ച് 21 മരണം. സ്കൂള്‍ ബസ് ഡ്രൈവറും 20 കുട്ടികളുമാണ് മരിച്ചത്.

പത്തു കുട്ടികളും ബസിലെ മറ്റൊരു ജീവനക്കാരനും പരുക്കേറ്റു. ഇവരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ ഹൈദരാബാദിലുളള ആശുപത്രിയിലേക്ക് മാറ്റി.

കാക്കതീയ ടെക്നോ സ്കൂളിന്റെ ബസാണ് അപകടത്തില്‍ പെട്ടത്. രാവിലെ ഒന്‍പതരയോടു കൂടിയാണ് അപകടമുണ്ടായത്. ബസ് ജീവനക്കാര്‍ ഉള്‍പ്പെടെ 30 പേര്‍ ബസില്‍ ഉണ്ടായിരുന്നു.

മനോഹരാബാദ് സ്റ്റേഷന് സമീപം നന്ദേല പാസഞ്ചര്‍ ട്രെയിനാണ് ഇടിച്ചതെന്ന് റയില്‍വേ അധികൃതര്‍ അറിയിച്ചു.

Keywords: Accident, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.