Latest News

ബോളിവുഡിലെ അടുത്ത കല്യാണത്തിന് ആരാധകരുടെ കാത്തിരിപ്പ്

ബംഗാളി സുന്ദരിയും ബോളിവുഡ് നടിയുമായ ബിപാഷ ബസുവും നടന്‍ ഹര്‍മന്‍ ബേവജയും തമ്മിലുള്ള വിവാഹം ഉടന്‍ നടക്കുമെന്ന പ്രതീക്ഷയിലാണ് ബോളിവുഡ് പ്രേമികള്‍. ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞെന്നും പാപ്പരാസികള്‍ക്കിടയില്‍ സംസാരമുണ്ട്. ബിപാഷയുടേയും ഹര്‍മന്റേയും വിവാഹം ബംഗാളി തീമിലായിരിക്കുമോ എന്നതാണ് ബി-ടൗണ്‍ പ്രേക്ഷകരുടെ ഇപ്പോഴത്തെ സംശയം.

ബംഗാള്‍ സ്വദേശിനിയായ താന്‍ കല്യാണം കഴിക്കുമ്പോള്‍ ബംഗാളി ആചാരപ്രകാരമായിരിക്കുമെന്ന് ബിപാഷ തന്നെ നേരത്തെ അറിയിച്ചിരുന്നു. 2012ല്‍ മുതലാണ് ഇരുവരും പ്രണയത്തിലായത്. അമിതാഭ് ബച്ചന്റെ എഴുപതാം പിറന്നാള്‍ ആഘോഷവേളയിലാണ് ബിപാഷയും ഹര്‍മനും ആദ്യമായി കാണുന്നത്.

Keywords:Entertainment, Bollywood, Actress, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.