Latest News

അമ്മയും മകളും കടലില്‍ മുങ്ങിമരിച്ചു

മംഗലാപുരം: മുരടേശ്വരം കടലില്‍ തിരയില്‍പ്പെട്ട് അമ്മയും മകളും മരിച്ചു. രണ്ടുപേരെ മത്സ്യത്തൊഴിലാളികള്‍ രക്ഷിച്ചു. ഒരാളെ കാണാതായി.

ബാംഗ്ലൂര്‍ കലാസിപ്പാളയ സ്വദേശികളായ സാവിത്രി രവികൂമാര്‍ (37), മകള്‍ സൗമ്യ രവികുമാര്‍ (16) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹം കരയ്ക്കടിഞ്ഞു. ഒഴുക്കില്‍പ്പെട്ട് കാണാതായ ഇവരുടെ കുടുംബസുഹൃത്തിന്റെ മകളായ ഭൂമിക (16)ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. 

ശനിയാഴ്ച ഉച്ചയ്ക്കാണ് അഞ്ചംഗ വിനോദസഞ്ചാര സംഘം മുരടേശ്വറില്‍ എത്തിയത്. വൈകിട്ട് കടലില്‍ കുളിക്കാനിറങ്ങിയതായിരുന്നു. പെട്ടെന്നുണ്ടായ വന്‍ തിരമാലയില്‍ അഞ്ചുപേരും ഒലിച്ചുപോയി. കൂട്ടത്തിലുള്ളവരുടെ നിലവിളികേട്ട് ഓടിയെത്തിയ മത്സ്യത്തൊഴിലാളികള്‍ രണ്ടുപേരെ രക്ഷിച്ചു. 

മൃതദേഹങ്ങള്‍ ആര്‍.എന്‍.എസ്. ആസ്​പത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്. മുരടേശ്വര്‍ പോലീസ് കേസെടുത്തു.

Keywords: Manglore News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.