Latest News

ഫേസ്ബുക്ക് വഴി സെക്‌സ് ടൂറിസവും; ആലപ്പുഴയില്‍ യുവതിയും യുവാവും അറസ്റ്റില്‍

ആലപ്പുഴ: വന്‍കിട റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് സെക്‌സ് ടൂറിസം വ്യാപകമാണെന്ന പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ റെയ്ഡില്‍ രണ്ടുപേര്‍ പിടിയിലായി. ആലപ്പുഴ സ്വദേശി ആന്റണി നെവീസ് (30), ബാംഗ്ലൂര്‍ സ്വദേശിനി നന്ദിനി (24) എന്നിവര്‍ പിടിയിലായത്.

പുന്നമട സ്റ്റാര്‍ട്ടിങ് പോയിന്റിന് സമീപം പാട്യം ജങ്ഷന് കിഴക്കുള്ള ‘ആലപ്പി ലേക്ക് ഇന്‍ റിസോര്‍ട്ടില്‍’ നിന്നാണ് ഇവരെ പിടികൂടിയത്. തലശേരിക്കാരനായ അഷറഫിന്റെയും ഭാര്യയുടെയും പേരിലുള്ള റിസോര്‍ട്ടില്‍ പെണ്‍കുട്ടികളെ താമസിപ്പിച്ചാണ് പെണ്‍വാണിഭം നടത്തിയിരുന്നത്.

ആലപ്പുഴയിലും എറണാകുളത്തും ഡ്രൈവറായും മറ്റും ജോലി നോക്കുന്ന ആന്റണി ഇന്റര്‍നെറ്റ് സൈറ്റുകളിലൂടെയും ഫേസ് ബുക്കിലൂടെയും പരിചയപ്പെടുന്ന പെണ്‍കുട്ടികളെ ആലപ്പുഴയിലേക്കു വിളിച്ചു വരുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ബാംഗ്ലൂരിലും മറ്റും ജോലിചെയ്യുന്ന പെണ്‍കുട്ടികളെ വെള്ളി, ശനി ദിവസങ്ങളിലാണ് ആലപ്പുഴയിലെത്തിച്ചിരുന്നത്. ആഴ്ചാവസാനങ്ങളിലിവിടെ എത്തുന്ന അന്യസംസ്ഥാനക്കാരുള്‍പ്പെടെയുള്ള സഞ്ചാരികള്‍ക്ക് പെണ്‍കുട്ടികളെ അനാശാസ്യത്തിന് വിട്ടുകൊടുക്കാന്‍ ആന്റണി നെവീസുമായി ബന്ധപ്പെട്ട് ഇത്തരത്തില്‍ വലിയൊരു റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.

നഗരത്തിലെ പല റിസോര്‍ട്ടുകളും കേന്ദ്രീകരിച്ച് ഇത്തരത്തില്‍ പെണ്‍വാണിഭം നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പതിനായിരം മുതല്‍ പതിനയ്യായിരം വരെയാണ് ഒരു പെണ്‍കുട്ടിയെ അയക്കുന്നതിന് ഈടാക്കിയിരുന്നത്. നന്ദിനിയും ആന്റണി നെവീസും കൂടി റിസോര്‍ട്ടിലെ റൂമില്‍ കഴിയുമ്പോള്‍ പോലീസ് സംഘം റെയ്ഡിനെത്തുകയായിരുന്നു. ആലപ്പുഴ നോര്‍ത്ത് സി.ഐ: ഡി. മോഹന്‍ദാസിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.