Latest News

ഇതും കാസര്‍കോട്ടുകാരന്റെ അതിസാമര്‍ത്ഥ്യമാണോ....?

കാസര്‍കോട്: മംഗലാപുരം നഗരത്തില്‍ നോപാര്‍ക്കിംഗ് സ്ഥലത്ത് പാര്‍ക്ക് ചെയ്ത കാസര്‍കോട് സ്വദേശിയുടേതെന്ന് പറയുന്ന കാറിന്റെ ചക്രം പൂട്ടിയിടുന്നതിനായി പോലീസ് ക്ലാമ്പ് ഘടിപ്പിച്ചു. എന്നാല്‍ കാസര്‍കോട്ടുകാരന്‍ തന്റെ അതിസാമര്‍ത്ഥ്യം ഫലപ്രദമായി തന്നെ വിനിയോഗിച്ചു.

കാറില്‍ പോലീസ് ഘടിപ്പിച്ച വീല്‍ ക്ലാമ്പിന്റെ കുരുക്കില്‍ നിന്നും രക്ഷപ്പെടാനായി വീലടക്കം അഴിച്ചുമാറ്റി പകരം സ്റ്റെപ്പിനി വീല്‍ എടുത്ത് ഉപയോഗിക്കുകയും സ്ഥലംവിടുകയുമായിരുന്നെന്നാണ് ഇതുസംബന്ധിച്ച് സോഷ്യല്‍ മീഡിയകളില്‍ നടക്കുന്ന പ്രചരണം. പോലീസിന് ഒരു ലോക്കിന്റെ പണം നഷ്ടമായത് മാത്രമാണ് മിച്ചം. അതേസമയം സംഭവം സംബന്ധിച്ച് പോലീസിന് യാതൊരു വിവരവും ഇല്ല. അങ്ങിനെ ഉണ്ടായാല്‍ തന്നെ എല്ലാ കാലത്തും പോലീസിനെ പറ്റിക്കാനാകില്ലെന്നാണ് ഒരു ട്രാഫിക് പോലീസുകാരന്‍ പറയുന്നത്.

മംഗലാപുരത്ത് കര്‍ക്കശമാക്കിയ ട്രാഫിക് നിയന്ത്രണം പൊളിച്ചടുക്കിയ ചിലര്‍ ഇത് കാസര്‍കോട്ടുകാരുടെ തലയില്‍ വെച്ചുകെട്ടുന്നതാണെന്ന കാര്യവും മറ്റെവിടെയോ ലഭിച്ച ഫോട്ടോ ഇതിന് ഉപയോഗിക്കുകയാണെന്ന സംശയവും ഇതിനകം തന്നെ ചിലര്‍ ഉന്നയിച്ചിട്ടുണ്ട്.


Keywords: Kasargod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.