Latest News

സഹപാഠിയെ റാഗ് ചെയ്തത് ചോദ്യം ചെയ്ത വിദ്യാര്‍ത്ഥിയുടെ പല്ല് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ അടിച്ചു കൊഴിച്ചു

കോഴിക്കോട്: സഹപാഠിയെ റാഗ് ചെയ്തത് ചോദ്യം ചെയ്ത എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയുടെ പല്ല് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ അടിച്ചു കൊഴിച്ചു. കോഴിക്കോട് മുക്കം കെ.എം.സി.ടി എഞ്ചിനിയറിംഗ് കോളേജിലാണ് സംഭവം നടന്നത്. ഒന്നാം വര്‍ഷ ബി ടെക് വിദ്യാര്‍ത്ഥി ശരത് ലാലിനാണ് മര്‍ദ്ദനമേറ്റത്.

സംഭവവുമായി ബന്ധപ്പെട്ട് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ ഹരിശങ്കര്‍, ഫിലിപ്പ്, ജിഷിന്‍, നിതിന്‍, കൃഷ്ണകുമാര്‍, തോമസ് ചാക്കോ എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു.

Keywords: Kozhikode, Ragging, Attack, Student, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.