Latest News

ഗസ്സയ്ക്ക് ഐക്യദാര്‍ഢ്യം: ഖത്തറില്‍ പെരുന്നാളിന് ആഘോഷമില്ല

ദോഹ: ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഖത്തര്‍ പെരുന്നാള്‍ ആഘോഷപരിപാടികള്‍ റദ്ദാക്കി. ഖത്തറില്‍ ഈദ് ആഘോഷം നടക്കുന്ന പ്രധാന കേന്ദ്രങ്ങളായ സൂഖ് വാഖിഫിലും കതാറ കള്‍ച്ചറല്‍ വില്ലേജിലും ഇത്തവണ ആഘോഷ പരിപാടികളുണ്ടാവില്ല.

17 ദിവസമായി തുടരുന്ന ഇസ്രാഈല്‍ നരമേധത്തില്‍ നരകയാതന അനുഭവിക്കുന്ന ഗസ്സയോടുള്ള ഐക്യദാര്‍ഢ്യത്തിന്റെ ഭാഗമാണ് തീരുമാനമെന്ന് സംഘാടകരെ ഉദ്ധരിച്ച് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഇത്തവണ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പെരുന്നാള്‍ പരിപാടികളാണ് സൂഖ് വാഖിഫ് ആസൂത്രണം ചെയ്തിരുന്നത്. ഖത്തറിലെ സാംസ്‌കാരിക ഗ്രാമമായ കത്താറയും ഗസ്സയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഈദ് ആഘോഷങ്ങളില്‍നിന്ന് പിന്മാറുകയാണെന്ന് ട്വിറ്ററില്‍ അറിയിച്ചു. കതാറയും ആസ്‌പെയര്‍ സോണും തങ്ങളുടെ ഒരു ദിവസത്തെ വരുമാനം ഗസ്സക്ക് സംഭാവന ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ജിസിസി രാഷ്ട്രങ്ങളില്‍നിന്നും വിദേശരാജ്യങ്ങളില്‍നിന്നും ഈദുല്‍ ഫിത്വറിന് നിരവധി സന്ദര്‍ശകര്‍ എത്തിച്ചേരാറുള്ള ദോഹയില്‍ ഖത്തര്‍ ടൂറിസം അതോറിറ്റി വര്‍ണാഭമായ പരിപാടികളാണ് മുന്‍ വര്‍ഷങ്ങളില്‍ ഒരുക്കിയിരുന്നത്.

Keywords: gulf, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.