Latest News

നടി അഞ്ജലി ആശിച്ചൊരു ബിഎംഡബ്ല്യു വാങ്ങി; ഫേസ്ബുക്കില്‍ പണത്തിന്റെ "ഉറവിടം' ചോദിച്ച് മലയാളി ആരാധകരുടെ അസഭ്യവര്‍ഷം


തെന്നിന്ത്യന്‍ നടി അഞ്ജലി പുതിയ കാര്‍ വാങ്ങി. അതും ബിഎംഡബ്ല്യു കാര്‍. എന്നാലിത് അവരുടെ ആരാധകര്‍ക്ക് അത്ര പിടിച്ചില്ല. പ്രത്യേകിച്ച് മലയാളി ആരാധകര്‍ക്ക്. ഏതാനും ദിവസം മുമ്പാണ് അഞ്ജലി ഒരു ബിഎംഡബ്ല്യൂ കാര്‍ സ്വന്തമാക്കിയത്. പുതിയ തെലുങ്ക് ചിത്രം ഗീതാഞ്ജലിയുടെ ഓഡിയോ റിലീസ് ദിവസമാണ് അഞ്ജലി പുതിയ കാര്‍ വാങ്ങി പൂജ നടത്തിയത്.
തന്റെ സന്തോഷം നാലാളെ അറിയിക്കാന്‍ അഞ്ജലി പുതിയ കാറിനടുത്ത് നില്‍ക്കുന്ന സ്വന്തം ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഒരു ബിഎംഡബ്ല്യു കാര്‍ വാങ്ങുകയെന്നത് വലിയൊരു സ്വപ്നമായിരുന്നുവെന്നും ഒടുവില്‍ താനാ സ്വപ്നം സാക്ഷാത്കരിച്ചെന്നുമുള്ള കുറിപ്പോടെയാണ് അഞ്ജലി ഫോട്ടോ പോസ്റ്റ് ചെയ്തത്. പക്ഷേ ഇതു ചിലയാളുകള്‍ക്ക് പിടിച്ചിട്ടില്ല. അഞ്ജലിയുടെ ബിഎംഡബ്ല്യൂ ഫോട്ടോയ്ക്ക് താഴെ അശ്ലീലമുള്‍പ്പെടെയുള്ള കമന്റുകളുടെ പൂരമാണ്.

മലയാളികള്‍ക്കാണ് അഞ്ജലി കാറുവാങ്ങിച്ചത് കൂടുതലും പിടിക്കാത്തത് എന്നതാണ് ഏറെ ശ്രദ്ധേയം. ഇത്രയും വിലയേറിയ കാറു വാങ്ങാന്‍ താരത്തിന് എവിടെനിന്നു പണം കിട്ടി എന്നതുള്‍പ്പെടെയുള്ള ചോദ്യങ്ങളും അവയ്ക്ക് അശ്ലീലച്ചുവയുള്ള മറുപടി കമന്റുകളും. എന്തായാലും അഞ്ജലി കാറു വാങ്ങിച്ച വാര്‍ത്ത ഫേസ്ബുക്കിലിട്ടതു നടിക്കു പുലിവാലായിരിക്കുകയാണ്. കാര്യങ്ങള്‍ അത്ര പന്തിയല്ലെന്ന് മനസിലാ ക്കിക്കഴിഞ്ഞതോടെ ചിത്രം തന്റെ പേജില്‍ നിന്നും ഡിലീറ്റ് ചെയ്തിരിക്കുകയാണ് താരം.
അഞ്ജലി ഇപ്പോള്‍ തെന്നിന്ത്യയിലെ വിവാദനായികയായി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ഏറ്റെടുത്ത ചിത്രങ്ങളൊന്നും പൂര്‍ത്തിയാക്കാത്തതും മുന്നറിയിപ്പില്ലാതെ ലൊക്കേഷനുകളില്‍ നിന്നു മുങ്ങുന്നതുമുള്‍പ്പെടെയുള്ള അഞ്ജലിയുടെ ചെയ്തികള്‍ തമിഴ്, തെലുങ്ക് ചലച്ചിത്രലോകത്തെ യാകെ ചൊടിപ്പിച്ചിട്ടുണ്ട്. അഞ്ജലിക്ക് വിലക്കേര്‍പ്പെടുത്തണമെന്ന ആവശ്യവുമായി നിര്‍മാതാക്കളും സംവിധായകരുമെല്ലാം രംഗത്തെത്തിയിട്ടുണ്ട്. ചലച്ചിത്രസംഘടനകള്‍ ഇക്കാര്യവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.
Keywords:Entertainment, Actress, Anjali, BMW, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.