Latest News

പിഞ്ചുകുഞ്ഞ് ചായച്ചെമ്പില്‍ വീണ് മരിച്ചു

മഞ്ചേരി: നോമ്പുതുറക്കായി ചായ നിറച്ച ചെമ്പില്‍ വീണ് ഒന്നരവയസ്സുകാരി മരിച്ചു. കാവനൂര്‍ തവരാപ്പറമ്പ് പാലക്കാപ്പറമ്പ് ഷരീഫ്-റിസാന ദമ്പതികളുടെ ഏകമകള്‍ നിദ ഫാത്തിമയാണു മരിച്ചത്. 

തിങ്കളാഴ്ച റിസാനയുടെ പുല്‍പ്പറ്റ സ്രാമ്പിക്കലുള്ള ബന്ധുവീട്ടിലാണ് സംഭവം. ചൂടുള്ള ചായ നിറച്ചുവച്ച ചെമ്പിലേക്ക് പിച്ചവച്ചെത്തിയ കുട്ടി അബദ്ധത്തില്‍ വീഴുകയായിരുന്നു. ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെ മരിക്കുകയായിരുന്നു. പിതാവ് ഷരീഫ് ഗള്‍ഫിലാണ്.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.