Latest News

ലിഫ്റ്റ് ചോദിച്ച് ബൈക്കില്‍ കയറിയയാള്‍ സ്‌കൂള്‍ ബസിനടിയില്‍പ്പെട്ട് മരിച്ചു

കൊല്ലം: ലിഫ്റ്റ് ചോദിച്ച് ബൈക്കിനു പിന്നില്‍ കയറിയ മദ്ധ്യവയസ്‌ക്കന്‍ സ്‌കൂള്‍ ബസിനടിയില്‍പ്പെട്ട് മരിച്ചു. അഞ്ചാലുംമൂട് കുരീപ്പുഴ സ്വദേശി കബീര്‍ (50) ആണ് മരിച്ചത്. ഗട്ടറില്‍ വീഴാതിരിക്കാന്‍ വെട്ടിച്ച ബൈക്കിന്റെ പിന്‍സീറ്റില്‍ നിന്ന് റോഡില്‍ തെറിച്ചുവീണ യാത്രക്കാരനു മുകളിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു.

ചൊവ്വാഴ്ച രാവിലെ 7.45ന് കൊല്ലം ഇരുമ്പ് പാലത്തിലായിരുന്നു അപകടം. ബൈക്ക് ഓടിച്ചിരുന്ന ഉളിയക്കോവില്‍ സ്വദേശി നിഷു (47)വിനെ പരിക്കുകളോടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ക്ക് കാലിന് സാരമായി പരിക്കേറ്റിട്ടുണ്ട്. ഹൈസ്‌കൂള്‍ ജംഗ്ഷനില്‍ നിന്ന് ലിഫ്റ്റ് ചോദിച്ചാണ് കബീര്‍ ബൈക്കില്‍ കയറിയതെന്ന് നിഷു പൊലീസിനോട് പറഞ്ഞു. ചിന്നക്കട ഭാഗത്തേക്ക് വരികയായിരുന്ന ബൈക്ക് പാലത്തിലെ ഗട്ടര്‍ കണ്ട് വെട്ടിച്ചപ്പോള്‍ കബീര്‍ ബൈക്കില്‍ നിന്ന് റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു.

Keywords:Accident, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.