Latest News

ചെറുശ്ശോല ബീരാന്‍ കുട്ടി മുസ്‌ല്യാര്‍ അന്തരിച്ചു

കല്‍പ്പകഞ്ചേരി: പ്രമുഖ കര്‍മശാസ്ത്ര പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവുമായിരുന്ന രണ്ടത്താണി ചെറുശോല കിളിയംപറമ്പില്‍ ബീരാന്‍കുട്ടി മുസ്‌ല്യാര്‍ (82) അന്തരിച്ചു.

ചെറുശോല അരീക്കല്‍ ജുമാമസ്ജിദ്, രണ്ടത്താണി കിഴക്കേപുരം ജാമിഅ നുസ്‌റത്ത് ദഅ്‌വ കോളജ് എന്നിവിടങ്ങളിലായി 50 വര്‍ഷത്തിലേറെ കാലം മുദരിസായി സേവനം ചെയ്തിട്ടുണ്ട്. രണ്ടത്താണി കിഴക്കേപുറം ജാമിഅ നുസ്‌റത്തുല്‍ ഇസ്‌ലാം കമ്മിറ്റി പ്രസിഡന്റുമായിരുന്നു. 

ഭാര്യമാര്‍: മച്ചിഞ്ചേരി മറിയാമു ഹജ്ജുമ്മ, പരേതയായ പൊട്ടച്ചോല ആയിശ. മക്കള്‍: അബ്ദുല്‍ അസീസ് ഹാജി (ദുബയ്), അബ്ദുര്‍റഹ്മാന്‍ ഹാജി, സൈതലവി (ഇരുവരും കുവൈത്ത്), ഫാത്തിമ, പരേതയായ മൈമൂന, കുഞ്ഞിപ്പാത്തുട്ടി. 

വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ചെറുശോല അരീക്കല്‍ ജുമാമസ്ജിദില്‍ ഖബറടക്കി. സയ്യിദ് അലി ബാഫഖി തങ്ങള്‍, ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി മയ്യിത്ത് നമസ്‌കാരത്തിനു നേതൃത്വം നല്‍കി.

Keywords:Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


Theme images by Bim. Powered by Blogger.