Latest News

ഫഹദിനും നസ്രിയയ്ക്കും പാട്ടൊരുക്കി കാസര്‍കോട്ടെ പുള്ളൊ....(പാട്ട് കേള്‍ക്കാം...)

കാസര്‍കോട്: എല്ലാറ്റിനും പാരഡിയൊരുക്കി കയ്യടി നേടിയ കാസര്‍കോട്ടെ പുള്ളൊ ഫഹദിനേയും നസ്രിയയേയും വെറുതെ വിട്ടില്ല. താരജോഡികളുടെ വിവാഹത്തിന് കാസര്‍കോട്ടുകാര്‍ നല്‍കിയ സംഭാവന മനോഹരമായ ആശംസ ഗാനങ്ങളാണ്. വെള്ളിത്തിരയിലെ താരം തിളങ്ങിടും ഹാരം...എന്ന് പെണ്‍ശബ്ദത്തിലുള്ള പാട്ട് പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം സോഷ്യല്‍മീഡിയകളില്‍ വൈറലായി മാറി. വാട്‌സ് അപ്പിലും ഫേസ് ബുക്കിലും നിരന്തരം പ്രചരിച്ചുകൊണ്ടിരിക്കുകയാണ് പാട്ട്.

പാട്ടിനോടൊപ്പം താരജോഡികളുടെ കല്ല്യാണവും കാസര്‍കോട്ടുകാര്‍ക്ക് ആഘോഷമായി. സായാഹ്‌ന പത്രത്തില്‍ മംഗളാശംസ അറിയിച്ച് പരസ്യവും പ്രത്യക്ഷപ്പെട്ടു.ദുബൈ കലാസാംസ്‌ക്കാരിക വേദിയാണ് പരസ്യം നല്‍കിയത്. അതോടൊപ്പം സോഷ്യല്‍ മീഡിയയില്‍ വെഡ്ഡിംഗ് വിഷ് പോസ്റ്റുകളും നിറയുന്നു. സ്വന്തം പ്രൊഫൈല്‍ പിക്ക് മാറ്റി ചിലര്‍ ഫഹദിന്റേയും നസ്രിയയുടേയും ഫോട്ടോകളാണ് കൊണ്ടുവന്നത്. 

നസ്രിയ ഫഹദിന് സ്വന്തമാകുന്നതിന്റെ നിരാശയും പലരുടേയും സ്റ്റാറ്റസുകളില്‍ നിറയുന്നു. ഫഹദുമായി നസ്രിയയുടെ കല്ല്യാണമുറപ്പിച്ച നിമിഷം മുതല്‍ പടരാന്‍ തുടങ്ങിയ നേര്‍ത്ത ദു:ഖങ്ങളാണ് ഇപ്പോള്‍ അതിന്റെ ആഴം വിളിച്ചോതുന്നത്.

കാസര്‍കോട്ടുനിന്ന് കേരള മാപ്പിള കലാമണ്ഡലം ചെയര്‍മാന്‍ എം.സി.ഖമറദ്ദീന്‍, എന്‍.എ.നെല്ലിക്കുന്ന് എം.എം.എല്‍, ടി.എ.ഷാഫി, എം.അബ്ബാസ്, അശറഫ് കര്‍ള, യു.കെ.യൂസഫ്, അര്‍ഷാദ് വൊര്‍ക്കാടി, ഹനീഫ് ഗോള്‍ഡ് കിംഗ്, കെ.വി.യൂസഫ്, അബ്ബാസലി കൊടിയമ്മ, എം.പി.ഖാലിദ്, അസീസ് കളത്തൂര്‍, സാദിഖ് തൃക്കരിപ്പൂര്‍ തുടങ്ങിയവര്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തെതത്തും.
പാട്ട് കേള്‍ക്കാം...



Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.