Latest News

പോലീസുകാരിക്കൊപ്പം ഹോട്ടല്‍ മുറിയില്‍ കണ്ടെത്തിയ മകനെ അനുകൂലിച്ച് മുഖ്യമന്ത്രി

പാട്‌ന: വനിതാ പോലീസുകാരിക്കൊപ്പം ഹോട്ടല്‍ മുറിയില്‍ കണ്ടെത്തിയ മകനെ അനുകൂലിച്ച് ബിഹാര്‍ മുഖ്യമന്ത്രിയും ജനതാദള്‍ (യു) നേതാവുമായ ജിതാന്‍ റാം മാഞ്ചി രംഗത്തെത്തി. ഇക്കാര്യത്തില്‍ വിവാദമാക്കേണ്ട യാതൊന്നുമില്ലെന്നും സാധാരണ സംഭവമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു പെണ്‍സുഹൃത്ത് ആര്‍ക്കുമുണ്ടാകും. അതില്‍ എന്താണ് തെറ്റുള്ളത്. നിയമപരമായ ഏതെങ്കിലും തെറ്റ് തന്റെ മകന്‍ ചെയ്തതായി ആര്‍ക്കും പരാതിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങളിലും അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

വ്യാഴാഴ്ച ഗയയിലെ ഒരു ഹോട്ടലില്‍ വെച്ച് മുഖ്യമന്ത്രിയുടെ മകനെ ബീഹാര്‍ മിലിട്ടറി പൊലീസിലെ (ബി.എം.പി) വനിതാ പൊലീസുകാരിയോടൊപ്പം കണ്ടത് വിവാദമായിരുന്നു. ഹോട്ടല്‍ ബില്‍ അടക്കാതെ കടക്കാന്‍ ശ്രമിച്ച മകനെ ഹോട്ടല്‍ അധികൃതര്‍ പിടിച്ചുവെച്ചതോടെയാണ് സംഭവം മാധ്യമങ്ങളുടെ മുന്നിലെത്തിയത്. ബിജെപി അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ മുഖ്യമന്ത്രിക്കെതിരെ രംഗത്തുവരികയും ചെയ്തിരുന്നു.


Keywords: Patna, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.