Latest News

മന്ത്രിക്കെതിരെ കരിങ്കൊടി: യൂത്ത്‌ലീഗ് വൈസ് പ്രസിഡണ്ടിനെ നീക്കാന്‍ നിര്‍ദ്ദേശം

കാസര്‍കോട്: സ്വകാര്യ ചടങ്ങിന് കാസര്‍കോട്ടെത്തിയ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിനെ കരിങ്കൊടി കാണിച്ചനടപടി പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്ന് മുസ്‌ലിംലീഗ് ജില്ലാ നേതൃയോഗം അഭിപ്രായപ്പെട്ടു. പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍ സ്വാഗതം പറഞ്ഞു. 

മന്ത്രിക്ക് കരിങ്കൊടി കാട്ടുന്നതിന് നേതൃത്വം നല്‍കിയ ചെങ്കള പഞ്ചായത്ത് മുസ്‌ലിം യൂത്ത്‌ലീഗ് വൈസ് പ്രസിഡണ്ട് ജാസിര്‍ കുന്താപുരത്തെ തല്‍സ്ഥാനത്തുനിന്നും നീക്കം ചെയ്യാന്‍ യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിക്ക് നിര്‍ദ്ദേശം നല്‍കി. 

കാഞ്ഞങ്ങാട് മണ്ഡലം മുസ്‌ലിം ലീഗ് ജോ.സെക്രട്ടറിയും അജാനൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റിചെയര്‍മാനുമായിരുന്ന യു.വി.ഹസൈനാറിന്റെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. 

സംസ്ഥാന വൈസ് പ്രസിഡണ്ട്‌സി.ടി.അഹമ്മദലി, എ.അബ്ദുല്‍ റഹ്മാന്‍, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, പി.ബി.അബ്ദുല്‍ റസാഖ് എം.എല്‍.എ, എ.ഹമീദ്ഹാജി, കല്ലട്ര മാഹിന്‍ഹാജി, എ.ജി.സി.ബഷീര്‍, കെ.ഇ.എ. ബക്കര്‍, എം.അബ്ദുല്ല മുഗു ചര്‍ച്ചയില്‍ പങ്കെടുത്തു.

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.