Latest News

വിവാഹാഭ്യര്‍ത്ഥന നിരസിച്ച കാമുകനെ യുവതി കഴുത്തറുത്ത് കൊന്നു

ദുബായ്: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെത്തുടര്‍ന്ന് കാമുകനെ യുവതി കഴുത്തറുത്ത് കൊന്നു. മുപ്പത്തിരണ്ടുകാരിയായ റഷ്യന്‍യുവതിയാണ് കാമുകനെ ക്രൂരമായി കൊലപ്പെടുത്തിയത്. നാലുവര്‍ഷത്തെ പ്രണയത്തിനൊടുവില്‍ തന്നെ വിവാഹം കഴിക്കണമെന്ന് വ്യവസായി കൂടിയായ യുവതി ആവശ്യപ്പെട്ടെങ്കിലും കാമുകന്‍ ഒഴിഞ്ഞുമാറുകയായിരുന്നു. അറബ് യുവാവാണ് കാമുകനെന്നാണ് റിപ്പോര്‍ട്ട്. യുവാവിനെ വിശ്വാസത്തിലെടുത്ത യുവതി പണവും സ്വര്‍ണ്ണവും അയാള്‍ക്ക് നല്‍കിയിരുന്നത്രേ.

ദുബായിലെ തന്റെ ഫ്‌ളാറ്റില്‍ വച്ചാണ് യുവതി കൊല നടത്തിയത്. സംഭവ സമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നത്രേ. തന്നെ വിവാഹം കഴിക്കണമെന്ന് യുവതി കാമുകനോട് ആവശ്യപ്പെട്ടു. എന്നാല്‍ കാമുകന്‍ ഇത് കേട്ടതായി ഭാവിച്ചില്ല. ഇതോടെ കലികയറിയ യുവതി കറിക്കത്തികൊണ്ട് യുവാവിന്റെ കഴുത്തറുക്കുകയായിരുന്നു. മരണവെപ്രാളം കാട്ടിയ കാമുകന്റെ നെഞ്ചിലേയ്ക്ക് യുവതി പലപ്രാവശ്യം കുത്തി.

പിന്നീട് തന്റെ ഫ്‌ളാറ്റില്‍ ഒരാളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയെന്ന് യുവതിതന്നെ പൊലീസ് വിളിച്ചറിയിക്കുകയായിരുന്നു. കാമുകനെ കൊലപ്പെടുത്തിയ ശേഷം കൈ ഞരമ്പ് മുറിച്ച് യുവതിയും ആത്മഹത്യയ്ക്ക് ശ്രമിച്ചു.അറസ്റ്റിലായ യുവതി കൊലക്കുറ്റം സമ്മതിച്ചു.


Keywords: Dubai, Love, Murder, Police, case, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.