Latest News

തീയേറ്ററില്‍ ദേശീയഗാനത്തിനിടെ കൂവിയ യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം : തീയേറ്ററില്‍ ദേശീയഗാനത്തിനിടെ കൂവിയ യുവാവിനെ അറസ്റ്റുചെയ്തു. തിരുവനന്തപുരം തമ്പാനൂര്‍ സ്വദേശി സല്‍മാനെയാണ് പോലീസ് അറസ്റ്റുചെയ്തത്.

തിരുവനന്തപുരത്തെ നിള തീയേറ്ററില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. സല്‍മാനൊപ്പം കൂവിയ ദീപക് എന്നൊരു യുവാവിനെതിരെയും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

ഇവരില്‍ ഒരാളുടെ ഫേസ് ബുക്കില്‍ ദേശീയവിരുദ്ധമായ പോസ്റ്റ് കണ്ടതിനാല്‍ കൂടുതല്‍ അന്വേഷണം നടത്താനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. ഈ പോസ്റ്റ് ഷെയര്‍ ചെയ്ത മറ്റ് രണ്ടുപേര്‍ക്കെതിരെയും കേസെടുക്കും.


Keywords: Thiruvananthapuram, Police, case, Arrested, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.