Latest News

ജമാഅത്തെ ഇസ്ലാമി നേതാവ് കെ.എം അബ്ദുല്‍ അഹദ് തങ്ങള്‍ അന്തരിച്ചു

മലപ്പുറം: ജമാഅത്തെ ഇസ്ലാമി കേരള ഘടകത്തിന്റെ ആദ്യകാലനേതാവും മുന്‍ അസിസ്റ്റന്റ് അമീറുമായിരുന്ന കെ.എം അബ്ദുല്‍ അഹദ് തങ്ങള്‍ (87) അന്തരിച്ചു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

1952ല്‍ ജമാഅത്ത് അംഗമായ അബ്ദുല്‍ അഹദ് തങ്ങള്‍ പ്രബോധനം പ്രസ് മാനേജര്‍, മജ്‌ലിസുത്തഅ്‌ലീമില്‍ ഇസ്ലാമി ട്രഷറര്‍, ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി, പ്രബോധനം വാരിക പ്രിന്റര്‍, പബ്ലിഷര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1953 മുതല്‍ ജമാഅത്തെ ഇസ്ലാമി ശൂറാംഗമായിരുന്നു.

1990 ല്‍ കേരള ജമാഅത്തെ ഇസ്ലാമിയുടെ അസിസ്റ്റന്റ് അമീറായി. ഇസ്ലാമിക് സര്‍വീസ് ട്രസ്റ്റ് സെക്രട്ടറി,തിരുവനന്തപുരം ഇസ്ലാമിക് എജുക്കേഷനല്‍ കോംപഌക്‌സ് ചെയര്‍മാന്‍, എടയൂരിലെ ഇംഇയ്യതുല്‍ മുസ്തശര്‍ശിദീന്‍ പ്രസിഡന്റ്, തിരൂര്‍ക്കാട് നുസ്വ്‌റതുല്‍ ഇസ്ലാം ട്രസ്റ്റ് വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

മലപ്പുറം ജില്ലയിലെ എടയൂരിലായിരുന്നു താമസം. ഭാര്യ നഫീസ. ആറ് ആണ്‍മക്കളും മൂന്നു പെണ്‍മക്കളുമുണ്ട്.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.