Latest News

ഭാര്യയെ ഫേസ്ബുക്കിലൂടെ മോശക്കാരിയാക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

തൃശൂര്‍: കുടുംബ വഴക്കിനെ തുടര്‍ന്ന് അകന്നു കഴിയുന്ന ഭാര്യയെ മറ്റുള്ളവര്‍ക്കു മുന്നില്‍ മോശക്കാരിയായി ചിത്രീകരിക്കാന്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് തുറന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ പഴയനടക്കാവ് സ്വദേശി രായംമരയ്ക്കാര്‍ വീട്ടില്‍ അബ്ദുള്‍ റഷീദ് (48) ആണ് അറസ്റ്റിലായത്.

തന്റെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ തുടങ്ങി ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ടെന്ന ഭാര്യയുടെ
പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. ഭാര്യയുമായുള്ള കുടുംബവഴക്കിനെതുടര്‍ന്ന് ഇയാള്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ട്. ഇതിന്റെ വൈരാഗ്യം തീര്‍ക്കുന്നതിനായി ഭാര്യയുടെ പേരില്‍ വ്യാജ ഇ-മെയില്‍ ഐഡിയും ഫേസ്ബുക്ക് പ്രൊഫൈലും ഉണ്ടാക്കിയശേഷം ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്യുകയായിരുന്നു.

Keywords: Thrissur, Face Book, Police, Case, Arrested, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.