Latest News

ഖത്തര്‍ കെ.എം.സി.സി. ബൈത്തുറഹ്മക്ക് തറക്കല്ലിട്ടു

കാസര്‍കോട്: ഖത്തര്‍ കെ.എം.സി.സി. ജില്ലാ കമ്മിറ്റി കാരുണ്യവര്‍ഷം പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ച 25 ബൈത്തുറഹ്മയുടെ ഭാഗമായി ചെമ്മനാട് പഞ്ചായത്തിലെ ചെമ്പിരിക്കയില്‍നിര്‍മ്മിക്കുന്ന ബൈത്തുറഹ്മയുടെ തറക്കല്ലിടല്‍ ഖത്തര്‍ കെ.എം.സി.സി. സംസ്ഥാന പ്രസിഡണ്ട് പി.എച്ച്.എസ്. തങ്ങള്‍ നിര്‍വ്വഹിച്ചു. 

ഉദുമ, ദേലമ്പാടി പഞ്ചായത്തുകളില്‍നിര്‍മ്മിക്കുന്ന ബൈത്തുറഹ്മയുടെ കുറ്റി അദ്ദേഹം കൈമാറി. മുസ്‌ലിംലീഗ് ജില്ലാ ട്രഷറര്‍ എ.അബ്ദുല്‍ റഹ്മാന്‍ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു. 

ഖത്തര്‍ കെ.എം.സി.സി.ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ മാങ്ങാട് സ്വാഗതം പറഞ്ഞു. വാര്‍ഡ് മുസ്‌ലിംലീഗ് പ്രസിഡണ്ട് താജുദ്ദീന്‍ ചെമ്പിരിക്ക അധ്യക്ഷത വഹിച്ചു. 

ചെമ്പിരിക്ക ഖത്തീബ് സി.എം. ഉബൈദുള്ള മൗലവി പ്രാര്‍ത്ഥന നടത്തി. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, ഖത്തര്‍ കെ.എം.സി.സി. സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ നാസര്‍ നാച്ചി, സെക്രട്ടറി കെ.എസ്. മുഹമ്മദ്കുഞ്ഞി ഉദുമ, ഉപദേശക സമിതി അംഗം ഡോ. എം.പി. ഷാഫി ഹാജി, ജില്ലാ ജനറല്‍ സെക്രട്ടറി കെ.എസ്.അബ്ദുല്ലക്കുഞ്ഞി ഉദുമ, സെക്രട്ടറി ഖാദര്‍ ഉദുമ, കെ.കെ.അബ്ദുല്ല ഹാജി, യൂത്ത്‌ലീഗ് ജില്ലാ സെക്രട്ടറി അഷ്‌റഫ് എടനീര്‍, കെ.എ. മുഹമ്മദലി, മജീദ് ചെമ്പിരിക്ക, മൊയ്തു ബേക്കല്‍, അബ്ദുസത്താര്‍ മൗലവി കാഞ്ഞങ്ങാട്, സി.കെ. ദാവൂദ്, എം.കെ. അസ്‌ലം കീഴൂര്‍, സി.കെ.ബഷീര്‍, കരീം നവാസ്, ലത്തീഫ് ആദൂര്‍, നൗഷാദ് ആലിച്ചേരി പ്രസംഗിച്ചു.

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.