Latest News

എയര്‍പോര്‍ട്ടിലേക്ക് പോകുംവഴി സൗദി രാജകുമാരനെ കൊള്ളയടിച്ചു

പാരീസ്: എയര്‍പോര്‍ട്ടിലേക്ക് പോകുംവഴി സൗദി രാജകുമാരനെ പാരിസീല്‍വെച്ച് ആയുധധാരികളായ ഒരുസംഘം കൊള്ളയടിച്ചു. 2,50,000 യൂറോ(ഏകദേശം രണ്ട് കോടി രൂപ)യും പ്രധാനപ്പെട്ട ചില രേഖകളും മോഷണം പോയതായി കാണിച്ച് രാജകുമാരന്‍ പരാതി നല്‍കി.

വടക്കന്‍ പാരീസിലാണ് സംഭവം. സൗദി എംബസിയില്‍ നിന്നും ലി ബ്രോറ്റ് വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു താനെന്ന് രാജകുമാരന്‍ പറഞ്ഞു. യാത്രയ്ക്കിടെ ആയുധധാരികളായ കവര്‍ച്ചാ സംഘം വാഹനം തടഞ്ഞ് കവര്‍ച്ച നടത്തുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ ഡ്രൈവറും മറ്റു രണ്ടു പേരും മാത്രമാണ് ഉണ്ടായിരുന്നത്.

അക്രമികള്‍ക്കായുള്ള തിരച്ചില്‍ പോലീസ് തുടരുകയാണ്. അതിനിടെ അക്രമികള്‍ സഞ്ചരിച്ചതെന്ന് കരുതുന്ന കാര്‍ പിന്നീട് കത്തിയ നിലയില്‍ കണ്ടെത്തി. മോഷ്ടാക്കളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ പിടിയിലാകുമെന്നും പോലീസ് അറിയിച്ചു.

Keywords: Gulf, World News,Soudi,  International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.