Latest News

തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ റെയില്‍വെ സ്റ്റേഷനില്‍ ഉപേക്ഷിച്ച് യുവാവ് മുങ്ങി

കാഞ്ഞങ്ങാട്: റെയില്‍വെ സ്റ്റേഷനില്‍ തട്ടിക്കൊണ്ടുപോയ 17 കാരിയെ വിവിധയിടങ്ങളില്‍ കറങ്ങിയ ശേഷം യുവാവ് തിരിച്ച് നാട്ടിലെത്തിച്ച് മുങ്ങി. ഇക്കഴിഞ്ഞ ഓഗസ്റ്റ് 13നാണ് അമ്മൂമ്മയ്ക്കും അനുജത്തിക്കുമൊപ്പം ട്രെയിനിറങ്ങിയ പെണ്‍കുട്ടിയെ മാവുങ്കാല്‍ കാട്ടുകുളങ്ങരയിലെ ഓട്ടോ ഡ്രൈവര്‍ മുകേഷ് തട്ടികൊണ്ടുപോയത്.

സംഭവത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് കാമുകന്‍ പെണ്‍കുട്ടിയുമായി തിരിച്ചെത്തിച്ചത്. ഞായറാഴ്ച രാവിലെ തിരുവനന്തപുരത്ത് നിന്നുള്ള മലബാര്‍ എക്‌സ്പ്രസില്‍ വന്ന് പെണ്‍കുട്ടിയെ നീലേശ്വരം റെയില്‍വെ സ്‌റ്റേഷനില്‍ ഇറക്കി വിട്ട് അതേ ട്രയിനില്‍ യുവാവ് മുങ്ങുകയായിരുന്നു. ഇയാള്‍ മംഗലാപുരത്തേക്ക് കടന്നിരിക്കാമെന്നാണ് പോലീസ് സംശയിക്കുന്നത്.

തൃശൂര്‍, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ കറങ്ങിയ ശേഷമാണ് യുവാവ് പെണ്‍കുട്ടിയെ നീലേശ്വരം റെയില്‍വെ സ്‌റ്റേഷനില്‍ ഇറക്കിവിട്ടത്. 

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.