Latest News

ഒളിച്ചോടിയ യുവതി കോടതിയില്‍നിന്ന് കാമുകനോടൊപ്പം പോയി

കാഞ്ഞങ്ങാട്: കാമുകനോടൊപ്പം ഒളിച്ചോടിയ യുവതിയെ പോലീസ് കോടതിയില്‍ ഹാജരാക്കി. വേലാശ്വരം കിഴക്കേവളപ്പിലെ കെ വി രാഘവന്റെ മകള്‍ കെ വി സുമയെയാണ് (27) ഹൊസ്ദുര്‍ഗ് പോലീസ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന് ) കോടതിയില്‍ ഹാജരാക്കിയത്. 

കോടതി സ്വന്തം ഇഷ്ടത്തിന് വിട്ടതിനെ തുടര്‍ന്ന് സുമ കാമുകനായ ബന്തടുക്കയിലെ ലൈജുവിനോടൊപ്പം പോയി. 

2014 ആഗസ്റ്റ് 16 ന് രാവിലെ 9.30മണിയോടെയാണ് സുമ റേഷന്‍ വാങ്ങാന്‍ പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയത്. പിന്നീട് തിരിച്ച് വരാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് സുമ ലൈജുവവിനോടൊപ്പം ഒളിച്ചോടിയതായി വ്യക്തമായത്. 

ഇതേ തുടര്‍ന്ന സുമയുടെ പിതാവ് രാഘവന്‍ നല്‍കി യ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടയില്‍ സുമയും ലൈജുവും പോലീസ് സ്റ്റേഷനില്‍ ഹാജരായി. സുമയുടെമൊഴിയെടുത്തശേഷം ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. 

താനും ലൈജുവും നാലുവര്‍ഷത്തോളമായി പ്രണയത്തിലാണെന്നും വ്യത്യസ്ത മതക്കാരായതിനാല്‍ ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തുവെന്നും ഇതേ തുടര്‍ന്നാണ് വീടുവിട്ടതെന്നും ലൈജുവിനോടൊപ്പം തന്നെ പോകാന്‍ ആഗ്രഹിക്കുന്നുവെന്നും സുമ കോടതിയില്‍ മൊഴി നല്‍കി.

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.