Latest News

കൊല്ലപ്പെട്ട ഹക്കീം മതം മാറിയില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കി

പയ്യന്നൂര്‍: കൊറ്റി ജുമാമസ് ജിദ് ജീവനക്കാരനായിരുന്ന തെക്കേമമ്പലത്തെ എം.ദാമോദരന്‍ എന്ന ഹക്കീം മതം മാറിയിട്ടില്ലെന്ന് ക്രൈം ബ്രാഞ്ച് സംഘം ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.
കോഴിക്കോട് ജുമാമസ്ജിദി ല്‍ വെച്ച് മതം മാറിയ ശേഷം കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷന് സമീപം താമസിക്കുന്ന സീനത്തിനെ 1999 ആഗസ്റ്റ് 13 ന് മതാചാരപ്രകാരം വിവാഹം ചെയ്തുവെന്നാണ് ഹക്കീം കൊറ്റി ജമാഅത്തിനെ ധരിപ്പിച്ചിരുന്നത്.

കൊല്ലപ്പെട്ട ഹ ക്കീം ഇസ്ലാം മതം സ്വീകരിച്ചതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ഹക്കീം വധക്കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കുറ്റിപ്പുറത്ത് നിന്ന് ഹക്കീം വിവാഹം കഴിക്കുമ്പോള്‍ നല്‍കിയത് കോഴിക്കോട് താലൂക്കിലെ അഹമ്മദിന്റെ മകന്‍ അബ്ദുള്‍ ഹഖ് എന്ന വിലാസമാണ്. ഇത് ദുരൂഹത ഉയര്‍ത്തിയിട്ടുണ്ട്. 

കഴിഞ്ഞ ഫെബ്രുവരി 10 ന് കൊറ്റിയിലെ ജുമാമസ്ജിദിന് സമീപത്തെ മദ്രസക്ക് പിറകില്‍ കത്തിത്തീരാറായ നിലയില്‍ ഹക്കീമിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ലോക്കല്‍ പോ ലീസും പ്രത്യേക അന്വേഷണ സംഘവും മാസങ്ങളോ ളം അന്വേഷണം നടത്തിയിട്ടും നിരവധി ആളുകളെ ചോദ്യം ചെയ്തിട്ടും പ്രതികളെക്കുറിച്ച് സൂചന ലഭിക്കാത്തതിനെ തുടര്‍ന്ന് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചിരുന്നു. 

ഡി വൈ എസ് പി കെ.പി സന്തോഷിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി വരുന്നതിനിടയില്‍ കേസന്വേഷണം സി ബി ഐ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട ഹക്കീമിന്റെ ഭാര്യ സീനത്ത് ഹൈക്കോടതിയെ സമീപിച്ചതിനെതുടര്‍ന്ന് അന്വേഷണ പുേരാഗതി സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാ ന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

മതം മാറാത്ത ദാമോദരന്‍ ഇസ്ലാം മതക്കാരിയായ യുവതിയെ വിവാഹം കഴിച്ചത് സം ബന്ധിച്ച പ്രശ്‌നമാണോ കൊലക്ക് കാരണമെന്ന് ക്രൈം ബ്രാഞ്ച് അന്വേഷിച്ച് വരികയാണ്. കൊറ്റി ജുമാ മസ്ജിദിലെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്ന ത് ദാമോദരന്‍ എന്ന ഹക്കീമാണ്.

Keywords: Kannur, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.