Latest News

വാട്‌സ് ആപ് ഉള്‍പ്പെടെയുള്ള മെസേജിംഗ് ആപ്ലിക്കേഷനുകള്‍ക്ക് ഫീസ് ഈടാക്കേണ്ടെന്ന് ട്രായ്

ന്യൂഡല്‍ഹി: വാട്‌സ് ആപ്, സ്‌കൈപ് വൈബര്‍ തുടങ്ങിയ മെസേജിംഗ് ആപ്ലിക്കേഷനുകള്‍ക്ക് ഫീസ് ഈടാക്കണമെന്ന ആവശ്യം റെഗുലേറ്ററി ട്രായ് തള്ളി. പ്രതിവര്‍ഷം 5,000 കോടി രൂപയുടെ നഷ്ടമുണ്ടാകുന്നുവെന്ന് കാണിച്ച് ടെലികോം കമ്പനികള്‍ ട്രായിയില്‍ പരാതി നല്‍കിയിരുന്നു. 

വാട്‌സ് ആപ് അടക്കമുള്ള സൗജന്യ മെസേജിംഗ് ആപ്ലിക്കേഷന്റെ കടന്നുവരവോടെ മെസേജുകളുടേയും വോയ്‌സ് കോളുകളുടേയും എണ്ണത്തില്‍ ഗണ്യമായി കുറവുണ്ടായതായി ടെലികോം കമ്പനികളുടെ പരാതിയില്‍ പറയുന്നു. 

ഡാറ്റാ സര്‍വീസിലൂടെ ടെലികോം കമ്പനികള്‍ക്ക് ഈ നഷ്ടം മറികടക്കാമെന്നാണ് ട്രായ് അറിയിച്ചിരിക്കുന്നത്. ടെലികോം കമ്പനികളുടെ വരുമാനത്തിന്റെ മൂന്നില്‍ ഒരുഭാഗം ലഭിക്കുന്നത് ഡാറ്റാ സര്‍വീസിലൂടെയാണ്. അതിനാല്‍ തന്നെ കമ്പനികളുടെ പരാതിയില്‍ കഴമ്പില്ലെന്നും ട്രായ് വ്യക്തമാക്കി.

Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.